പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരണാസി ആസ്ഥാനമായുള്ള സര്‍ക്കാര്‍ ഇതര സംഘടനകളുമായി (എന്‍.ജി.ഒകള്‍) പ്രധാനമന്ത്രി നാളെ ആശയവിനിമയം നടത്തും

Posted On: 08 JUL 2020 2:17PM by PIB Thiruvananthpuram



ലോക്ക്‌ഡൗൺ  കാലത്ത് ഭക്ഷണവിതരണത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി ഈ സംഘടനകള്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ചചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും

ന്യൂഡല്‍ഹി; 2020 ജൂലൈ 08
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ക്‌ഡൗൺ നടപ്പാക്കിയപ്പോള്‍ വാരണാസിയിലെ താമസക്കാരും സാമൂഹിക സംഘടനകളിലെ അംഗങ്ങളും തങ്ങളുടെ സ്വന്തം പ്രയത്‌നത്തിനാലും ഒപ്പം ജില്ലാ ഭരണകൂടങ്ങള്‍ നല്‍കിയ സഹായം കൊണ്ടും ആവശ്യക്കാര്‍ക്കെല്ലാം സമയത്തിന് ഭക്ഷണം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അത്തരം സംഘടനകളുടെ പ്രതിനിധികളുമായി അവരുടെ അനുഭവങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തുകയും അവരുടെ പ്രയത്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
അടച്ചിടല്‍ സമയത്ത് വാരണാസിയിലെ നൂറിലേറെ സംഘടനകള്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയും ഒപ്പം വ്യക്തിപരമായ പരിശ്രമങ്ങളിലൂടെയും ഏകദേശം 20 ലക്ഷം ഭക്ഷ്യപാക്കറ്റുകളും 2 ലക്ഷം ഡ്രൈ റേഷന്‍ കിറ്റുകളും വിതരണം ചെയ്തു.
ഭക്ഷ്യവിതരണത്തിന് പുറമെ, മുഖാവരണങ്ങള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവയും ഈ സംഘടനകൾ  വിതരണം ചെയ്തിരുന്നു. ജില്ലാ ഭരണകൂടം അവരെ 'കൊറോണാ പോരാളികള്‍' എന്ന് ആദരിക്കുകയും ചെയ്തു
 



(Release ID: 1637201) Visitor Counter : 157