പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവിധമേഖലകളിലെ അടിസ്ഥാനസൗകര്യവികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ചരിത്രപരമായ തീരുമാനങ്ങളുമായി കേന്ദ്രമന്ത്രിസഭായോഗം

Posted On: 24 JUN 2020 4:00PM by PIB Thiruvananthpuram

 

രാജ്യത്തെ വിവിധ മേഖലകളിൽ അടിസ്ഥാനസൗകര്യവികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള, നിർണായക തീരുമാനങ്ങൾ ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം എടുത്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ അതീവപ്രാധാന്യം അർഹിക്കുന്ന ഈ തീരുമാനങ്ങൾക്ക് പ്രധാനമന്ത്രിശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ കൂടിയ കേന്ദ്രമന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്.

1) മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി രൂപീകരണം

15,000 കോടി രൂപയുടെ ഒരു മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി (AHIDF) രൂപീകരിക്കുന്നതിന് ഇന്നുചേർന്ന കാബിനറ്റ് അനുമതി നൽകി.

ക്ഷീര, മാംസ സംസംസ്കരണ, കാലിത്തീറ്റ പ്ലാന്റുകളിലെ അടിസ്ഥാനസൗകര്യവികസനങ്ങൾക്ക് ഇന്ന് അംഗീകാരം ലഭിച്ച AHIDF ലൂടെ ധനസഹായം ലഭ്യമാക്കും. കർഷക ഉത്പാദക സംഘടനകൾ (FPOs), എംഎസ്എംഇകള്‍, സെക്ഷൻ 8 കമ്പനികൾ, സ്വകാര്യ കമ്പനികൾ, വ്യക്തിഗത സംരഭകർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വികസനത്തിനാവശ്യമായ 90% തുക ഷെഡ്യൂൾഡ് ബാങ്കുകളിലെ വായ്പകൾ വഴി ലഭ്യമാക്കും.ബാക്കിയുള്ള 10% തുക ഗുണഭോക്താക്കൾ തന്നെ നിക്ഷേപിക്കേണ്ടതാണ്.


"ആസ്പിരേഷണൽ ജില്ല" കളിലെ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 4% ഉം, മറ്റുജില്ലകളിലെ ഗുണഭോക്താക്കൾക്ക് 3% ഉം പലിശയിളവ് ഭാരതസർക്കാർ ലഭ്യമാക്കും. വായ്പകൾക്ക് രണ്ടുവർഷത്തെ മൊറട്ടോറിയം കാലാവധി ഉണ്ടയിരിക്കും. അതിനുശേഷം, ആറുവര്ഷം കൊണ്ട് വായ്പകൾ തിരിച്ചടച്ചാൽ മതിയാകും.

നബാർഡിന്റെ നിയന്ത്രണത്തിൽ 750 കോടിയുടെ ഒരു വായ്പ ഉറപ്പ് നിധിയ്ക്കും (CreditGuarantee Fund) കേന്ദ്ര ഗവണ്‍മെന്റ് രൂപം നൽകും. നൽകിയ വായ്പയുടെ 25 ശതമാനത്തിനു വരെ ഇതിലൂടെ ഉറപ്പ് നൽകും. 

2) ഉത്തർപ്രദേശിലെ കുഷിനഗർ വിമാനത്താവളത്തെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിച്ചു 


രാജ്യത്തെ പ്രധാന ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തർപ്രദേശിലെ കുഷിനഗർ. ഇത് പരിഗണിച്ചുകൊണ്ട് കുഷിനഗർ വിമാനത്താവളത്തെ അന്താരാഷ്ട്രവിമാനത്താവളമായി പ്രഖ്യാപിക്കണമെന്ന നിർദേശത്തിനു ഇന്നുചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.  ഇവിടേക്കുള്ള ഗതാഗതസംവിധാനങ്ങൾ മെച്ചപ്പെടാനും, കുറഞ്ഞനിരക്കിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും, ഈ നീക്കം ഗുണം ചെയ്യും. ഇതിലൂടെ കുഷിനഗർ സന്ദർശിക്കുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകും. മേഖലയുടെ സാമ്പത്തികപുരോഗതിയ്ക്കും ഇത് സഹായകമാകും.


3. മ്യാൻമറിലെ A-1 , A-3 ബ്ലോക്കുകളിലെ വികസനം ലക്ഷ്യമിട്ട് ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം മ്യാന്മറിലെ ഷ്വേ  എണ്ണ-പ്രകൃതിവാതക പദ്ധതിയുടെ ഭാഗമായ A-1, A-3 ബ്ലോക്കുകളിലെ കൂടുതൽ വികസനം ലക്ഷ്യമിട്ട് ONGC വിദേശ് ലിമിറ്റഡ് നടത്തുന്ന US$ 121.27 മില്യണിന്റെ (909 കോടി രൂപയോളം) അധികനിക്ഷേപത്തിനു കാബിനറ്റ് അംഗീകാരം. 

2002 മുതൽ തന്നെ മ്യാന്മറിലെ ഷ്വേ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ONGC വിദേശ് ലിമിറ്റഡ് (OVL) നടപ്പാക്കിവരികെയാണ്. ദക്ഷിണകൊറിയ-മ്യാന്മാർ-ഇന്ത്യ എന്നീ രാജ്യങ്ങളിലെ കമ്പനികളുടെ കൂട്ടായ്മയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ GAIL ഉം പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 

***


(Release ID: 1633998) Visitor Counter : 320