പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പങ്കെടുത്ത 2020 ജൂണ്‍ 19ലെ  സര്‍വകക്ഷിയോഗത്തിന്മേലുള്ള വിശദീകരണം

Posted On: 20 JUN 2020 1:40PM by PIB Thiruvananthpuram

ഇന്നലെ (ജൂണ്‍ 19) നടന്ന സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെദോഷകരമായിവളച്ചൊടിക്കുന്നതിന് ചില കോണുകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ അതിരുകടക്കാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ ഇന്ത്യ ശക്തമായി തന്നെ നേരിടുമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഇത്തരത്തിലുണ്ടായ വെല്ലുവിളികളില്‍ മുന്‍കാലത്തുണ്ടായ വീഴ്ചയ്ക്ക് വിരുദ്ധമായി നിയന്ത്രണരേഖയില്‍ എന്തെങ്കിലുംലംഘനമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ അതിനെ നേരിടുമെന്നാണ് യഥാര്‍ത്ഥ്യത്തില്‍ അദ്ദേഹംവ്യക്തമാക്കിയത്.
ഇക്കുറി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വലിയതോതില്‍ചൈനീസ്‌സൈന്യം വരികയും ഇന്ത്യയും അതേ നാണയത്തില്‍തിരിച്ചടിക്കുകയുംചെയ്തുവെന്നുംസര്‍വകക്ഷിയോഗത്തെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ ലംഘനങ്ങള്‍ സംബന്ധിച്ചാണെങ്കില്‍ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ചില നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമായി അറിയിച്ചിരുന്നു, അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയാന്‍ തയ്യാറാകാതിരുന്നതാണ്ജൂണ്‍ 15ല്‍ ഗാല്‍വാനില്‍ അക്രമം ഉണ്ടായതിന്റെകാരണമെന്നുംവ്യക്തമാക്കിയിരുന്നു.
സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രധാനമായുംകേന്ദ്രീകരിച്ചിരുന്നത് ജൂണ്‍ 15ല്‍ ഗാല്‍വാനിലുണ്ടായ സംഭവങ്ങള്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നതായിരുന്നു. അവിടെചൈനയുടെ ആസൂണ്രങ്ങളെവിരട്ടിയോടിച്ച നമ്മുടെ സായുധസേനയുടെ ധീരതയ്ക്കുംദേശഭക്തിക്കും പ്രധാനമന്ത്രി തിളങ്ങുന്ന ആദരാജ്ഞലികളാണ് അര്‍പ്പിച്ചത്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേനയുടെ ധീരതയുടെ ഫലമായുണ്ടായ സാഹചര്യം എന്ന നിലയിലായിരുന്നു. നമ്മുടെ 16 ബീഹാര്‍റിജിമെന്റിലെ സൈനികരുടെത്യാഗം നിര്‍മ്മാണങ്ങള്‍ നടത്താനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയുംയഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാനുള്ള ആ ദിവസത്തെ ശ്രമത്തെ തടയുകയുംചെയ്തു.
''നമ്മുടെ ഭൂമിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന'' പ്രധാനമന്ത്രിയുടെവാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മ്മികതയും മൂല്യവും സംക്ഷിപ്തമായിവിവരിക്കുന്നതാണ്. ''നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരുഅമാന്തവുംവരുത്തില്ല'' -എന്നുകൂടി പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് ഇന്ത്യയുടെ ഭൂപടത്തിലൂടെവ്യക്തമാണ്. ഗവണ്‍മെന്റ് ശക്തമായുംദൃഢമായും അതില്‍ പ്രതിജ്ഞാബദ്ധവുമാണ്. അവിടെ ഇതിന്  മുമ്പ് ചില നിയമലംഘിത കൈയേറ്റങ്ങള്‍ ഉണ്ടായിരുന്നു, കഴിഞ്ഞ 60 വര്‍ഷംകൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് അടിയറ വച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടെന്നുംസര്‍വകക്ഷിയോഗത്തില്‍വിവരിച്ചു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് ഈ ഗവണ്‍മെന്റ് ഒരുകാരണവശാലും അനുവദിക്കില്ലെന്നുംവ്യക്തമാക്കിയിരുന്നു.
നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കുന്നതിനായി ഇത്തരം ഒരുവിവാദം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്. എന്തായാലുംദേശീയ പ്രതിസന്ധിഘട്ടത്തില്‍ ഗവണ്‍മെന്റിനും സായുധസേനയ്ക്കും അസന്നിഗ്ധമായ പിന്തുണ എന്നതായിരുന്നു സര്‍വകക്ഷിയോഗത്തിന്റെമുഖ്യവികാരം. ഇന്ത്യയിലെ ജനങ്ങളുടെഐക്യം ഇത്തരംചില ഉദ്ദേശങ്ങളോടെയുള്ള ഉപജാപങ്ങളെ വകവയ്ക്കില്ലെന്ന് ഉറപ്പുണ്ട്.
***
 



(Release ID: 1632908) Visitor Counter : 263