ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 19 JUN 2020 3:21PM by PIB Thiruvananthpuram

 

 

 

 

 

 

ഇന്ത്യയില്‍ കോവിഡ് രോഗ മുക്തി നേടിയത് രണ്ടു ലക്ഷത്തിലേറെപ്പേര്‍

രോഗമുക്തി നിരക്ക് 53.79% ആയി മെച്ചപ്പെട്ടു


ന്യൂഡല്‍ഹി, 19 ജൂണ്‍ 2020


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,386 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,04,710 ആയി. രോഗമുക്തി നിരക്ക് 53.79 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,63,248 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപനം, കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങഴിലെ സര്‍ക്കാരുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനം തുടങ്ങിയ നടപടികളാണ് രോഗവ്യാപനം കുറയ്ക്കാന്‍ ഇടയാക്കിയത്.

രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 703 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 257 ആയും വര്‍ധിപ്പിച്ചു. (ആകെ 960 ലാബുകള്‍).

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,76,959 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ പരിശോധിച്ചത് 64,26,627 സാമ്പിളുകളാണ്.

ആശുപത്രികളില്‍ കോവിഡ്, കോവിഡ് ഇതര മേഖലകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സചിത്രഗൈഡും പുറത്തിറക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ അതു ലഭ്യമാണ്: https://www.mohfw.gov.in/pdf/Illustrativeguidelineupdate.pdf

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
 


(Release ID: 1632647) Visitor Counter : 218