PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 16.06.2020

Posted On: 16 JUN 2020 6:22PM by PIB Thiruvananthpuram

 

 

 

 

ഇതുവരെ: 

1)രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍കോവിഡ്മുക്തരായത് 10,215  പേര്‍. 1,80,012 രോഗികള്‍ക്ക് രോഗം ഭേദമായിരോഗമുക്തി നിരക്ക് 52.47% 

2)കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചു, പ്രതിദിന പരിശോധന മൂന്നു ലക്ഷത്തിലെത്തി.

3) പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി. സമയബന്ധിതമായ തീരുമാനങ്ങള്‍ രാജ്യത്തെ കോവിഡ്‌വ്യാപനം തടയാനായെന്ന് പ്രധാനമന്ത്രി.

4) മിതമായ നിരക്കില്‍  ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാന്‍
സ്വകാര്യമേഖലയുടെ പങ്കാളിത്തം തേടണമെന്ന് സംസ്ഥാനങ്ങളോട്‌കേന്ദ്രസര്‍ക്കാര്‍.

5) ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ  മിന്നല്‍ സന്ദര്‍ശനം. കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തി.  കോറോണ വാര്‍ഡുകളില്‍സിസിക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


·    കോവിഡ് 19 സംബന്ധിച്ച് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെവിവരങ്ങള്‍; 
·    രാജ്യത്തെ രോഗമുക്തി നിരക്ക് 52.47% ആയി വര്‍ധിച്ചു;
·    കോവിഡുമായി ബന്ധപ്പെട്ടവര്‍ക്കായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയംവിശദമായ മാര്‍ഗരേഖ പുറത്തിറക്കി. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,215  പേര്‍ കോവിഡ്മുക്തരായി. ഇതുവരെ 1,80,012 രോഗികള്‍ക്കാണ് ഇന്ത്യയില്‍കോവിഡ് ഭേദമായത്. രോഗമുക്തി നിരക്ക് 52.47% ആയി വര്‍ധിച്ചിട്ടുണ്ട്.രാജ്യത്ത് കോവിഡ് പിടിപെട്ട പകുതിയിലധികം പേരുംരോഗമുക്തരായെന്നാണ് ഈ നിരക്ക് കാണിക്കുന്നത്. നിലവില്‍ 1,53,178  പേരാണ്ചികില്‍സയില്‍ കഴിയുന്നത്. അതേസമയം, ഇന്ത്യയില്‍കോവിഡ്‌രോഗികളും, രോഗമുക്തി നേടിയവരുംരോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെകുടുംബങ്ങള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയംവിശദമായ മാര്‍ഗരേഖ പുറത്തിറക്കി. 
വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631880


·    കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിച്ചു, പ്രതിദിന പരിശോധന മൂന്നു ലക്ഷത്തിലെത്തി

രാജ്യത്ത് കൊറോണ വൈറസ് പരിശോധനശേഷി അനുദിനം മെച്ചപ്പെടുന്നു. പ്രതിദിനം 3 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. ഇതുവരെ 59,21,069 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,54,935 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് പരിശോധനക്കായി ഇതുവരെ രാജ്യത്ത് 907 ലാബുകളുടെശൃംഖലക്കാണ്‌രൂപം നല്‍കിയത്. സര്‍ക്കാര്‍ മേഖലയിലെ 659 ലാബുകളുംസ്വകാര്യമേഖലയില്‍ 248 ലാബുകളും ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

റിയല്‍ ടൈം- ആര്‍.ടി പി.സി.ആര്‍ പരിശോധനാ ലബോറട്ടറികള്‍: 534 (സര്‍ക്കാര്‍ ലബോറട്ടറികള്‍- 347 + സ്വകാര്യ ലബോറട്ടറികള്‍: 187)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലബോറട്ടറികള്‍: 302 (സര്‍ക്കാര്‍: 287 + സ്വകാര്യം: 15)

സി.ബി.എന്‍.എ.എ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലബോറട്ടറികള്‍: 71 (സര്‍ക്കാര്‍: 25 + സ്വകാര്യ: 46)

ഡല്‍ഹിയിലെ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി 11 ജില്ലകളില്‍ പ്രത്യേകമായി ലബോറട്ടറികളെതെരഞ്ഞെടുത്തു. ഈ ജില്ലകളില്‍കോവിഡ് പരിശോധനകള്‍ ഈ ലാബുകളിലയച്ച് കാലതാമസമില്ലാതെ പരിശോധനാഫലം ഉറപ്പാക്കണം. നിലവില്‍ ഡല്‍ഹിയില്‍ 42 ലാബുകളിലായി പ്രതിദിനം 17,000 സാമ്പിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ട്. 

വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631869

·    പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി. 

ലോക്ക് ഡൗണിന് ശേഷം രാജ്യത്തുണ്ടാകാവുന്ന സാഹചര്യം(അണ്‍ലോക്ക് 1.0)സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായിഇന്ന്‌വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി. സമയബന്ധിതമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ കോവിഡ് മഹാമാരിയുടെവ്യാപനം തടയാനായെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഫെഡറലിസത്തിന്റെ പുതിയ സഹകരണമാതൃകലോകത്തിന് മുന്നില്‍അവതരിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതായി ജനങ്ങള്‍ സ്മരിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശ്രമത്തിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വ് പകരാന്‍ കഴിഞ്ഞു. സംസ്ഥാനങ്ങളിലെകൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, എം.എസ്.എം.ഇഎന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത്ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍വേണ്ട ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണകൂടങ്ങളുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടു ദിവസത്തെ ആശയവിനിമയ പരിപാടിക്കാണ് ഇന്ന് തുടക്കമായത്. പഞ്ചാബ്, അസം, കേരളം, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, ലഡാക്ക്, പുതുച്ചേരി, പ്രദേശ്, മേഘാലയ, മിസോറം, ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകള്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡിയു, സിക്കിം, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളുമായാണ് ഇന്ന് ആശയവിനിമയം നടത്തിയത്.
വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631923

കോവിഡ്‌സംന്ധിച്ച്മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം  താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631905

·    മിതമായ നിരക്കില്‍  ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാന്‍സ്വകാര്യമേഖലയുടെ പങ്കാളിത്തം തേടണമെന്ന് സംസ്ഥാനങ്ങളോട്‌കേന്ദ്രഗവണ്‍മെന്റ്

ആരോഗ്യമേഖലയില്‍ കിടക്കകള്‍, സി.സി.യുസൗകര്യങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി രാജ്യത്തെ സ്വകാര്യമേഖലയെകൂടി സഹകരിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോടുംകേന്ദ്രഭരണ പ്രദേശങ്ങളോടുംആവശ്യപ്പെട്ടു. നല്ല നിലവാരവും ന്യായമായ നിരക്കില്‍ പരിചരണവും, ആരോഗ്യസംരക്ഷണദാതാക്കളുടെവ്യക്തിഗതസുരക്ഷാ ഉപകരണങ്ങള്‍ക്കായിചിലവ്ഘടകങ്ങളില്‍ ഫാക്റ്ററിംഗ് നടത്തുമ്പോള്‍ പ്രാദേശികസ്വകാര്യആരോഗ്യദാതാക്കളുമായികൂടിയാലോചിച്ച് ന്യായമായ നിരക്കില്‍ എത്തിച്ചേരാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഒരിക്കല്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ നിരക്കുകള്‍വ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതാണ്, അതിനാല്‍രോഗികള്‍ക്കുംസേവന ദാതാക്കള്‍ക്കും പൂര്‍ണ്ണമായിഅറിയാം, ഒപ്പംശേഷികള്‍ പരമാവധി ഉപയോഗിക്കുകയുംചെയ്യുന്നു. ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ചികില്‍സ മിതമായ നിരക്കില്‍കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ സ്വകാര്യമേഖലയുമായി ചര്‍ച്ച നടത്തി ധാരണയിലെത്തണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിസംരക്ഷണസാമഗ്രികളുടെചിലവ്കൂടി കണക്കിലെടുത്താണിത്. ഇത്തരത്തില്‍ തീരുമാനിക്കപ്പെടുന്ന വിലനിലവാരം സംബന്ധിച്ച് ജനങ്ങളെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631776


·    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കോവിഡ് പ്രതിരോധ നടപടികള്‍ അദ്ദേഹംവിലയിരുത്തി. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ കോവിഡ് പ്രതിരോധ നടപടികള്‍ അദ്ദേഹംവിലയിരുത്തി. ഡല്‍ഹിയിലെ എല്ലാകോവിഡ് ആശുപത്രികളിലെയുംകോറോണ വാര്‍ഡില്‍സിസിടിവിക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രോഗികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായിവിലയിരുത്തി പരിഹരിക്കാന്‍ കഴിയണമെന്നും നിര്‍ദേശിച്ചു. കാന്റീനുകളില്‍ ഭക്ഷണവിതരത്തില്‍മുടക്കം ഉണ്ടാകാതിരിക്കാനും നടപടിവേണം. കാന്റീനില്‍ ആര്‍ക്കെങ്കിലുംകോവിഡ് ബാധിച്ചാല്‍ പകരം സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കോവിഡ്‌രോഗികളെകൂടുതല്‍ മാനുഷിക പരിഗണന നല്‍കിചികില്‍സിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാനസികമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. 

വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.
https://pib.gov.in/PressReleasePage.aspx?PRID=1631723


·    പ്രധാന്‍മന്ത്രി വന്‍ ധന്‍ യോജന 18,000 സംഘങ്ങളില്‍ നിന്ന്  50,000 സംഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

പരിസ്ഥിതിപരമായ വെല്ലുവിളികളുംകോവിഡ് മഹാമാരിയെതുടര്‍ന്നുണ്ടായ സാഹചര്യവും കണക്കിലെടുത്ത് പ്രധാന്‍മന്ത്രി വന്‍ ധന്‍ യോജന കൂടുതല്‍ സ്വയംസഹായസംഘങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പട്ടികവര്‍ഗക്കാരുടെ ഇടയില്‍ സംജാതമായ പ്രതിസന്ധി പരിഹരിക്കാനുള്ള സമീപനത്തിന്റെ ഭാഗമായാണിത്.നിലവിലെ 18,000 സംഘങ്ങളായിരുന്നത് 50,000 സംഘങ്ങളായിവ്യാപിപ്പിക്കും. ഇതോടെ പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്ന പട്ടികവര്‍ഗക്കാരുടെ എണ്ണം നിലവിലേതില്‍ നിന്ന് മൂന്ന് മടങ്ങളോളംവര്‍ധിച്ച് 10 ലക്ഷമായി മാറും. പട്ടികവര്‍ഗ മന്ത്രാലയത്തിന് കീഴിലെ ട്രൈഫെഡാണ് വന്‍ധന്‍ യോജന നടപ്പാക്കുന്നത്. നിലവില്‍ രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 1205 സ്റ്റാര്‍ട്ടപ്പുകളിലൂടെ 3.6 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്.

വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.
https://pib.gov.in/PressReleasePage.aspx?PRID=1631790

·    വീട്ടില്‍യോഗ ചെയ്യു, കുടുംബത്തോടൊപ്പം യോഗ ചെയ്യു പ്രചാരണവുമായി അന്താരാഷ്ടയോഗദിനാചരണം

ഈ മാസം 21 ലെ അന്താരാഷ്ടയോഗദിനാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം അന്നേ ദിവസം രാവിലെ 6.30 ന് ദൂരദര്‍ശനിലൂടെ പ്രത്യേകയോഗപരിപാടി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറിയോഗദിനാചരണം നടക്കുന്നത്. വീട്ടില്‍യോഗ ചെയ്യു, കുടുംബത്തൊടൊപ്പം യോഗ ചെയ്യു എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആരോഗ്യപ്രദാനത്തിനും പിരിമുറുക്കം അകറ്റാനുമുള്ളയോഗയുടെ കഴിവ് പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

വിശദമായവിവരങ്ങള്‍ താഴെപ്പറയുന്ന ലിങ്കില്‍ ലഭ്യമാണ്.

https://pib.gov.in/PressReleasePage.aspx?PRID=1631870


 

***



(Release ID: 1632025) Visitor Counter : 168