ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 14 JUN 2020 3:35PM by PIB Thiruvananthpuram

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8049 പേർ രോഗമുക്തരായോടെ ഇന്ത്യയിലെ കോവിഡ്-19 രോഗമുക്തിനിരക്ക് 50 ശതമാനം കടന്നു.  ആകെ 1,62, 378 പേർ രാജ്യത്ത് രോഗമുക്തി നേടി.  നിലവില്‍ രോഗമുക്തി നിരക്ക് 50.60%. 

കോവിഡ്-19 ബാധിച്ചവരില്‍ പകുതി പേരും രോഗത്തില്‍ നിന്ന് മുക്തരായെന്ന് ഇത് സൂചിപ്പിക്കുന്നു. കൃത്യ സമയത്തെ രോഗ നിര്‍ണ്ണയവും ശരിയായ ചികിത്സയുമാണ് രോഗമുക്തിയിലേക്കുള്ള വഴി. ഇനി ചികിത്സയിലുള്ളത് 1,49,348 പേർ ആണ്. 

നോവൽ കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐ.സി.എം.‌ആർ. വർദ്ധിപ്പിച്ചു. സർക്കാർ മേഖലയിൽ 646 ഉം, സ്വകാര്യമേഖലയിൽ 247 ഉം  ഉൾപ്പടെ മൊത്തം 893 ലാബുകൾ രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,432 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകൾ 56,58,614 ആണ്.

ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്തെ കോവിഡ്-19 സാഹചര്യം അവലോകനം ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി. അടച്ചിടല്‍ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, പരിശോധനയും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. 

കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയതും ആധികാരികവുമായ സാങ്കേതിക വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഉപദേശങ്ങൾ എന്നിവയ്ക്ക് https://www.mohfw.gov.in/ , @MoHFW_INDIA എന്നിവ സന്ദര്‍ശിക്കാവുന്നതാണ്.


കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് ‌ technquery.covid19[at]gov[dot]in ലും, മറ്റ് സംശയങ്ങൾക്ക്  ncov2019[at]gov[dot]in, @CovidIndiaSeva എന്നിവയിലും ബന്ധപ്പെടാം.

കോവിഡ് -19 സംബന്ധിച്ച സംശയങ്ങൾക്ക്, ദയവായി ആരോഗ്യ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പർ ആയ +91-11-23978046 അല്ലെങ്കിൽ 1075 ൽ വിളിക്കുക. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കോവിഡ് -19 സംബന്ധിച്ച ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ൽ ലഭ്യമാണ്.
 

****



(Release ID: 1631516) Visitor Counter : 384