പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ബഹുമാനപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ ചര്‍ച്ച നടത്തി

Posted On: 10 JUN 2020 9:49PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണില്‍ ചര്‍ച്ച നടത്തി. 
അടുത്തിടെ അധികാരമേറ്റതിനു പ്രധാനമന്ത്രി നെതന്യാഹുവിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ-ഇസ്രായേല്‍ പങ്കാളിത്തം മെച്ചപ്പെടുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. 
പ്രതിരോധ കുത്തിവെപ്പ്, ചികില്‍സ, രോഗനിര്‍ണയം തുടങ്ങിയ മേഖലകളില്‍ ഗവേഷണവും വികസന യത്‌നങ്ങളും ഉള്‍പ്പെടെ കോവിഡ്- 19 പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയും ഇസ്രായേലുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും വിദഗ്ധ സംഘങ്ങള്‍ തമ്മില്‍ നടന്നുവരുന്ന വിനിമയങ്ങള്‍ തുടരാന്‍ തീരുമാനിച്ച നേതാക്കള്‍, ഇത്തരത്തിലുള്ള സഹകരണത്തിലൂടെ ലഭിക്കുന്ന നേട്ടം വിശാലാടിസ്ഥാനത്തില്‍ മാനവികതയുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുമെന്നു വ്യക്തമാക്കുകയും ചെയ്തു. 
ഉഭയകക്ഷി ബന്ധത്തിലെ മറ്റു പ്രധാന വിഷയങ്ങള്‍ ഇരുവരും വിലയിരുത്തി. കോവിഡാനന്തര ലോകത്തില്‍ കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നു നേതാക്കള്‍ പറഞ്ഞു. ആരോഗ്യ സാങ്കേതിക വിദ്യ, കാര്‍ഷിക രംഗത്തെ നൂതനാശയങ്ങള്‍, പ്രതിരോധ സഹകരണം, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഇന്ത്യ-ഇസ്രായേല്‍ സഹകരണത്തിനു വലിയ സാധ്യതകള്‍ ഉണ്ടെന്ന് അവര്‍ വിലയിരുത്തി. 
പരസ്പര ബന്ധം നിലനിര്‍ത്താനും ആഗോള തലത്തിലുള്ള പുതിയ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ഇരു നേതാക്കളും തീരുമാനിച്ചു. 

***



(Release ID: 1630797) Visitor Counter : 219