ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കൊവിഡ്‌ 19 ആശുപത്രികളായി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ വിജ്ഞാപനം ചെയ്‌ത കേന്ദ്ര ഗവണ്‍മെന്റിന്റെ  ആരോഗ്യ പരിരക്ഷാ(സിജിഎച്ച്‌എസ്‌)പട്ടികയിലുള്ള എല്ലാ ആശുപത്രികളിലും സിജിഎച്ച്‌എസ്‌ ഗുണഭോക്താക്കള്‍ക്കു കോവിഡ് ചികില്‍സ ലഭ്യമാക്കണം

Posted On: 10 JUN 2020 11:30AM by PIB Thiruvananthpuram

 


ന്യൂഡല്‍ഹി, ജൂണ്‍ 10, 2020:

കൊവിഡ്‌ ആശുപത്രികളായി സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ചെയ്യുന്ന
കേന്ദ്ര ഗവണ്‍മെന്റ്‌ ആരോഗ്യ പരിരക്ഷാ(സിജിഎച്ച്‌എസ്‌) പട്ടികയിലുള്ള
എല്ലാ ആശുപത്രികളിലും സിജിഎച്ച്‌എസ്‌ ഗുണഭോക്താക്കള്‍ക്കു കോവിഡ്  ചികില്‍സ
ലഭ്യമാക്കണം എന്ന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ നിര്‍ദേശം. 

കൊവിഡ്‌ ആശുപത്രികളായി വിജ്ഞാപനം ചെയ്യാത്ത  സിജിഎച്ച്‌എസ്‌ പാനെലിലുള്ള  ആശുപത്രികൾ  സിജിഎച്ച്‌എസ് ഗുണഭോക്താക്കള്‍ക്കു മറ്റുള്ള 

ചികില്‍സയോ കിടത്തി ചികില്‍സയോ നിഷേധിക്കാന്‍ പാടില്ലെന്നും
നിര്‍ദേശിച്ചിട്ടുണ്ട്‌. സിജിഎച്ച്‌എസ്‌ മാനദണ്ഡങ്ങള്‍ പ്രകാരം മറ്റു
ചികില്‍സകള്‍ക്ക്‌ പണം ഈടാക്കാം. ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍
നടപടിയെടുക്കും.

 

സിജിഎച്ച്‌എസ്‌
ഗുണഭോക്താക്കളില്‍ നിന്നു ലഭിച്ച നിവേദനങ്ങള്‍ പരിഗണിച്ച്‌ കേന്ദ്ര
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമാണ്‌ ഇതു സംബന്ധിച്ച ഉത്തരവു
പുറപ്പെടുവിച്ചത്‌. സിജിഎച്ച്‌എസ്‌ പട്ടികയിലുള്ള സ്വകാര്യ
ആശുപത്രികളിലും പരിശോധനാ കേന്ദ്രങ്ങളിലും ചികില്‍സാ സൗകര്യങ്ങള്‍
ലഭിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്ന്‌
ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം.

കൊവിഡ്‌ 19മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍,
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ആധികാരികമായ
പുതിയ വിവരങ്ങള്‍ക്ക്‌ https://www.mohfw.gov.in/ അല്ലെങ്കില്‍
@MoHFW_IND-IA എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

കൊവിഡ്‌ സംബന്ധിച്ച സംശയങ്ങളുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ
മന്ത്രാലയത്തിന്റെ സഹായ കേന്ദ്രം നമ്പര്‍ : +91-11-23978046 അല്ലെങ്കില്‍
ടോള്‍ ഫ്രീ നമ്പര്‍ 1075ല്‍ വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ
പ്രദേശങ്ങളിലെയും സഹായ കേന്ദ്രങ്ങളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
ല്‍
ലഭ്യമാണ്‌.



(Release ID: 1630657) Visitor Counter : 196