PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 07.06.2020

Posted On: 07 JUN 2020 6:36PM by PIB Thiruvananthpuram

 

 

 

ഇതുവരെ: 

രാജ്യത്താകെ ഇതുവരെ കോവിഡ്  മുക്തരായത് 1,19,293 പേരാണ്. ഇന്നലെ മാത്രം 5220 പേര്‍. 
രോഗമുക്തി നിരക്ക് 48.37 %.
രാജ്യത്ത് നിലവില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് ബാധിതര്‍ 1,20,406 പേര്‍.
പരിശോധന ലാബുകളുടെ എണ്ണം 759 ആയി വര്‍ദ്ധിച്ചു. 1.42 ലക്ഷം സാംപിളുകള്‍ ഇന്നലെ പരിശോധിച്ചു
പ്രത്യക്ഷ നികുതി പിരിവിലെ കുറവ് പ്രതീക്ഷിച്ചതും താത്കാലിക സ്വഭാവത്തിലുള്ളതും. ചരിത്രപരമായ നികുതി പരിഷ്‌ക്കാരങ്ങള്‍, 2019-20ലെ ഉയര്‍ന്ന റീഫണ്ട് തുടങ്ങിയവ മൂലമാണ് ഇത് സംഭവിച്ചത്. 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ 
 ഇതോടൊപ്പം)

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി  നേടിയത് 5220 രോഗികള്‍. രാജ്യത്താകെ ഇതുവരെ കോവിഡ്  മുക്തരായത് 1,19,293 പേരാണ്. രോഗമുക്തി നിരക്ക് 48.37 %. നിലവില്‍ രോഗബാധിതരുടെ എണ്ണം 1,20,406. കോവിഡ് പരിശോധനാശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചു. കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 531 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 228 ആയും വര്‍ധിപ്പിച്ചു. ആകെ 759 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,42,069 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 46,66,386 സാമ്പിളുകളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1630053

സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ദൃഢചിത്തരായി  മുന്നോട്ട് 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1630069

പ്രത്യക്ഷ നികുതി പിരിവിന്റെ വളര്‍ച്ചാ പഥവും അടുത്തിടെ നടത്തിയ പ്രത്യക്ഷ നികുതി പരിഷ്‌ക്കാരങ്ങളും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1630018

പരിഭ്രാന്തിയല്ല, അവബോധമാണ് കോവിഡിനെ നേരിടാനുള്ള വജ്രായുധമെന്ന് ഡോ .ജിതേന്ദ്രസിംഗ്: പരിഭ്രാന്തിയല്ല, അവബോധമാണ് കോവിഡ് മഹാമാരിയെ  നേരിടാനുള്ള വജ്രായുധമെന്ന്  പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ .ജിതേന്ദ്രസിംഗ് . കോവിഡ് രോഗികളുടെ ശാരീരികപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 'കോവിഡ് ബീപ് " സംവിധാനം ,ന്യൂഡൽഹിയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1630067

നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ 'ഓണ്‍ലൈന്‍ നൈമിഷ 2020' വേനല്‍ക്കാല  കലാ പരിപാടി  ജൂണ്‍ 8 മുതല്‍: ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സംഘടിപ്പിക്കുന്ന 'ഓണ്‍ലൈന്‍ നൈമിഷ 2020' വേനല്‍ക്കാല കലാ പരിപാടി  ജൂണ്‍ 8 മുതല്‍ ജൂലൈ മൂന്ന് വരെ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1630053

 

***



(Release ID: 1630079) Visitor Counter : 213