പ്രധാനമന്ത്രിയുടെ ഓഫീസ്‌

വേദമര്‍വയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 06 JUN 2020 11:58AM by PIB Thiruvananthpuram

 


ഡല്‍ഹി മുന്‍ പൊലീസ് കമ്മീഷണറും,  മണിപ്പൂര്‍, മിസോറാം, ജാർഖണ്ട്  മുന്‍ ഗവര്‍ണറുമായ ശ്രീ വേദ മര്‍വയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

" പൊതു സമൂഹത്തിനു നല്കിയ സമ്പന്നമായ സംഭാവനകളുടെ പോരില്‍ ശ്രീ വേദ മര്‍വാജി അനുസ്മരിക്കപ്പെടും. ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ അചഞ്ചലമായ ധൈര്യം തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തി.  അദ്ദേഹത്തിന്റെ ധിഷണാശേഷിയെ സമൂഹം ആദരിച്ചു. ആ മരണത്തില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി. " - പ്രധാനമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

 


(Release ID: 1629914) Visitor Counter : 213