പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റുവാണ്ട പ്രസിഡന്റ് ബഹുമാനപ്പെട്ട പോള്‍ കഗാമെയും ഫോണില്‍ സംസാരിച്ചു
प्रविष्टि तिथि:
05 JUN 2020 7:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും റുവാണ്ട പ്രസിഡന്റ് ബഹുമാനപ്പെട്ട പോള്‍ കഗാമെയും ഫോണില്‍ സംസാരിച്ചു. 2018ല്‍ താന്‍ നടത്തിയതും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ റുവാണ്ട സന്ദര്‍ശനത്തിനിടെ ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു. 2018ല്‍ സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി മോദി 200 പശുക്കളെ സമ്മാനിച്ചത് അനുസ്മരിച്ച റുവാണ്ട പ്രസിഡന്റ്, അതു റുവാണ്ടയിലെ കുട്ടികള്‍ക്കുള്ള പാലിന്റെ ലഭ്യത മെച്ചപ്പെടുത്താനും കര്‍ഷകരുടെ വരുമാനം വര്‍ധിക്കാനും സഹായകമായെന്നു വ്യക്തമാക്കി.
തങ്ങളുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയക്കും കോവിഡ്- 19 മഹാവ്യാധി സൃഷ്ടിച്ച വെല്ലുവിളികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിനും പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി കൈക്കൊണ്ട നടപടികള്‍ പങ്കുവെക്കുകയും ചെയ്തു. പ്രതിസന്ധി വേളയില്‍ ഇരു രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്കു സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ പരസ്പരം സമ്മതിച്ചു.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി റുവാണ്ട നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഔഷധ രംഗത്തെ സഹായം ഉള്‍പ്പെടെ തുടര്‍ച്ചയായ പിന്‍തുണ നല്‍കുമെന്ന് റുവാണ്ടന്‍ പ്രസിഡന്റിനു പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പ്രസിഡന്റ് കഗാമെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും വെല്ലുവിളിയെ നേരിടുന്നതില്‍ റുവാണ്ട ജനത കാട്ടുന്ന ദൃഢനിശ്ചയത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഇപ്പോഴത്തെ പ്രതിസന്ധിനാളുകളില്‍ റുവാണ്ടയിലെ ജനതയ്ക്കു പ്രധാനമന്ത്രി ആരോഗ്യവും ക്ഷേമവും നേരുകയും ചെയ്തു.
(रिलीज़ आईडी: 1629813)
आगंतुक पटल : 276
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada