ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍

Posted On: 30 MAY 2020 5:14PM by PIB Thiruvananthpuram

24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയത് 11,264 പേര്‍

രോഗമുക്തി നിരക്ക് 4.51 ശതമാനം വര്‍ധിച്ച് 47.40 ശതമാനമായി

ചികിത്സയിലുള്ള രോഗികളുടെ എണ്ണം  89,987 ല്‍ നിന്ന്  86,422 ആയി കുറഞ്ഞു.

ഇന്നലെ പരിശോധിച്ചത് 1,26,842 സാമ്പിളുകള്‍

ന്യൂഡല്‍ഹി

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേര്‍ കോവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 രാജ്യത്ത് ഒരു ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് ഇതാദ്യമാണ്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന 82,369 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 രോഗം ഭേദമായത്.

 രോഗമുക്തി നിരക്കും ഈ സമയത്തിനടെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ 42.89 ശതമാനത്തില്‍ നിന്നും ഇന്ന് രോഗമുക്തി നിരക്ക്  4.51 ശതമാനം വര്‍ധിച്ച് 47.40 ശതമാനമായി മാറി.

നിലവില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. മെയ് 29 ന് 89,987 പേരാണ് ചികില്‍സയിലുണ്ടായിരുന്നതെങ്കില്‍ ഇന്നത്തെ കണക്ക് അനുസരിച്ച് 86,422 പേരാണ് ചികില്‍സിയുള്ളത്. ഇവര്‍ക്ക് വിദഗ്ധമായ ചികില്‍സയും നല്‍കി വരികയാണ്.കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയവും വര്‍ധിക്കുന്നുണ്ട്. 13.3 ദിവസമായിരുന്നത് 15.4 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

നിലവിലെ മരണനിരക്ക് 2.86 ശതമാനമാണ്. മെയ് 29 ലെ കണക്ക് അനുസരിച്ച് 2.55 ശതമാനം രോഗികളാണ് അതീവപരിചരണവിഭാഗത്തില്‍ കഴിയുന്നത്. 0.48 ശതമാനം പേര്‍ വെന്റിലേറ്റിന്റെയും 1.96 ശതമാനം പേര്‍ ഓക്‌സിജന്റെ സഹായത്തോടെയും ജീവന്‍ നിലനിര്‍ത്തുകയാണ്.

രാജ്യത്തെ 462 സര്‍ക്കാര്‍ ലാബുകളിലും 200 സ്വകാര്യലാബുകളിലുമായി പരിശോധനസൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ  36,12,242 പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 1,26,842 സാമ്പിളുകളും പരിശോധിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ 942 പ്രത്യേക കോവിഡ് ആശുപത്രികളിലായി  1,58,908 സമ്പര്‍ക്കരഹിത കിടക്കകളും  20,608 ഐസിയു കിടക്കകളും 69,384 ഓക്‌സിജന്‍ സഹായകിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.ഇതിന് പുറമെ 2,380 പ്രത്യേക കോവിഡ് ചികില്‍സാ കേന്ദ്രങ്ങളിലായി 1,33,678 സമ്പര്‍ക്കരഹിത കിടക്കകളും 10,916 ഐസിയു കിടക്കകളും 45,750 ഓക്‌സിജന്‍ സഹായകിടക്കകളും സജ്ജമാണ്.
10,541 നിരീക്ഷണകേന്ദ്രങ്ങളിലും 7304 കോവിഡ് കെയര്‍ സെന്ററുകളിലുമായി 6,64,330 കിടക്കകളും ലഭ്യമാണ്. സംസ്ഥാനങ്ങള്‍ / യുടി / കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 119.88 ലക്ഷം എന്‍ 95 മാസ്‌കുകളും 96.14 ലക്ഷം വ്യക്തിസംരക്ഷണ ഉപകരണങ്ങളും (പിപിഇ)  നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.  പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ശാരീരിക അകലം സംബന്ധിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടത്  അത്യാവശ്യമാണ്; ഇടക്കിടെ കൈ കഴുകുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വനിര്‍ദേശങ്ങളും പാലിക്കണം. പൊതു സ്ഥലങ്ങളില്‍ മുഖാവരണം ഉപയോഗിക്കുക, ചുമക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവയും ഓര്‍ത്തിരിക്കണം.
നിലവിലെ സാഹചര്യത്തെക്കുറിച്ച് ബോധവാനായി വേണ്ട മുന്‍കരുതലെടുത്തും
ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യാതെയും മുന്നോട്ടു പോയാല്‍ മാത്രമേ  കോവിഡ് രോഗവ്യാപനം തടയാനാകു എന്നും ആരോഗ്യമന്ത്രാലയം ഓര്‍മിപ്പിച്ചു.

കോവിഡ് 19 നെ കുറിച്ചുള്ള  സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള   ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/, @MoHFW_INDIA  എന്നിവ സന്ദര്‍ശിക്കുക:

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19[at]gov[dot]in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019[at]gov[dot]in ലും  @CovidIndiaSeva ലും ഇമെയില്‍ ചെയ്യാവുന്നതാണ്.

കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്.

 (Release ID: 1627967) Visitor Counter : 240