PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 27 .05.2020
Posted On:
27 MAY 2020 6:15PM by PIB Thiruvananthpuram


ഇതുവരെ:
· കോവിഡ് 19 രോഗമുക്തി നിരക്ക് 42.4 ശതമാനമായി വര്‍ധിച്ചു; രോഗം ഭേദമായവര്‍ 64,426
· ആകെ രോഗബാധിതരുടെ എണ്ണം 1,51,767
· ഇന്നലെ മാത്രം പരിശോധിച്ചത് 1,16,041 സാമ്പിളുകള്‍.
· രോഗവ്യാപനത്തോത് കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സഹായിച്ചു.
· ആരോഗ്യ സേതു ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഇപ്പോള്‍ ഓപ്പണ്‍ സോഴ്‌സ്.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള നിലവിലെ കോവിഡ് - 19 കണക്കുകള്‍
രോഗമുക്തി നിരക്ക് 42.4 ശതമാനമായി വര്‍ധിച്ചു; ഇന്നലെ പരിശോധിച്ചത് 1,16,041 സാമ്പിളുകള്‍:
രോഗവ്യാപനനിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപനം സഹായിച്ചു. 435 സര്‍ക്കാര്‍ ലാബുകളും 189 സ്വകാര്യ ലാബുകളുമടക്കം 624 ലാബുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 32,42,160 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം പരിശോധിച്ചത് 1,16,041 സാമ്പിളുകളാണ്. രാജ്യത്ത് ആകെ രോഗബാധിതര്‍ 1,51,767. സുഖം പ്രാപിച്ചത് 64,426 പേരാണ്. രോഗമുക്തി നിരക്ക് 42.4 ശതമാനം. മരണനിരക്ക് 2.86 ശതമാനമാണ്. ആഗോളതലത്തില്‍ മരണനിരക്ക് 6.36 ശതമാനം.

വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627222
ആരോഗ്യ സേതു ഇപ്പോള്‍ ഓപ്പണ്‍ സോഴ്‌സ്: 12 ഭാഷകളില്‍ ലഭ്യമാകുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. സുതാര്യത, സ്വകാര്യത, സുരക്ഷ എന്നിവ ആപ്പിന്റെ മുഖമുദ്രയാണ്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1626979
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും തമ്മില്‍ ഫോണില്‍ സംസാരിച്ചു:കോവിഡ്-19 മഹാവ്യാധി നാളുകളില്‍ ഖത്തറിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു ബഹുമാനപ്പെട്ട അമീര്‍ നല്‍കിയ പ്രത്യേക കരുതലിനെ പ്രധാനമന്ത്രി ഊഷ്മളതയോടെ പ്രശംസിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627083
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഈജിപ്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അബ്ദുള്‍ ഫത്താ അല്‍-സിസിയും തമ്മില്‍ ഫോണില്‍ സംസാരിച്ചു:ഈജിപ്തിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം കോവിഡ്- 19 പ്രതിസന്ധി നാളുകളില്‍ ഉറപ്പാക്കുന്നതില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ കാട്ടിയ ശ്രദ്ധയെ പ്രധാനമന്ത്രി പ്രശംസിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627084
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഓസ്ട്രിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. അലക്സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനും തമ്മില്‍ ഫോണില്‍ സംസാരിച്ചു: നിലവിലുള്ള വെല്ലുവിളികളെ നേരിടുന്നതിനായി രാജ്യാന്തര സഹകരണം പ്രധാനമാണെന്ന് ഇരുവരും സമ്മതിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627085
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ചവിദ്യാഭ്യാസവും വിദ്യാഭ്യാസ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മാനവവിഭവശേഷി വികസന മന്ത്രി: യാങ്‌യാങ്ങില്‍ കേന്ദ്ര സര്‍വകലാശാലയായ സിക്കിം സര്‍വകലാശാലയുടെ സ്ഥിരം ക്യാമ്പസ് സ്ഥാപിക്കുന്നതിന് 986.47 കോടി രൂപ അനുവദിച്ചു.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1626950
ജമ്മു കശ്മീരിലെ കോവിഡ് 19 വ്യാപനം വിലയിരുത്തി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്:കേന്ദ്ര ഭരണപ്രദേശത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അവലോകനം.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627177
കോവിഡ് നിയന്ത്രണത്തിന് ആരോഗ്യ മേഖലയില്‍ ഗവേഷണ- വികസന സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ സി.ഐ.പി.ഇ.ടി; ലോകാരോഗ്യ സംഘടന മാനദണ്ഡമനുസരിച്ച് സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കും
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1627208
കോവിഡ് 19 ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് പി. എഫ്. സി: ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനികളിലൊന്നായ താജ്സാറ്റ്‌സുമായി സഹകരിച്ചാണ് ഭക്ഷണം നല്‍കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627186
'കോവിഡ് കഥ' ഹിന്ദിയില്‍ പുറത്തിറക്കി എന്‍. സി. എസ്. ടി. സി.: പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ മള്‍ട്ടിമീഡിയ പ്രസന്റേഷനാണ് കോവിഡ് കഥ.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1627188
***
(Release ID: 1627247)
Visitor Counter : 306
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada