PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
Posted On:
26 MAY 2020 6:36PM by PIB Thiruvananthpuram
തീയതി: 26.05.2020

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. നിലവിൽ രോഗമുക്തി നിരക്ക് 41.61%. ഇത് വരെ 60,490 പേർക്ക് രോഗം ഭേദമായി
• പ്രതിദിനം ഇന്ത്യ ഏകദേശം 1.1 ലക്ഷം സാംപിളുകൾ പരിശോധിക്കുന്നു
• കോവിഡ് 19 കേസുകൾ വർധിച്ച വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചര്ച്ച നടത്തി.
• മെയ് 25 വരെ 3274 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്തൊട്ടാകെ സർവീസ് നടത്തി.
• ഹോട്ടലുകള്, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള് എന്നിവയുടെ അംഗീകാരത്തിന് / തരം തിരിക്കലിനുമുള്ള കാലാവധി 2020 ജൂണ് 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)
പ്രസ്ഇൻഫർമേഷൻബ്യുറോ
വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കന്ന ഏറ്റവും പുതിയ വിവരങ്ങൾ.
പ്രതിദിനം 1.1 ലക്ഷം സാമ്പിളുകളാണ് രാജ്യത്ത് നിലവില്‍ പരിശോധിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് രാജ്യത്താകെ 612 ലാബുകളാണുള്ളത്. ഐ സി എം ആര്‍ നിയന്ത്രണത്തില്‍ 430 ലാബും സ്വകാര്യ മേഖലയില്‍ 182 ലാബും പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുകയാണ്. 41.61 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്. ആകെ 60,490 രോഗികള്‍ കോവിഡ് മുക്തരായി. മരണനിരക്ക് ഏപ്രില്‍ 15 വരെ 3.3 ശതമാനമായിരുന്നു. ഇപ്പോഴത് 2.87 ശതമാനമായി കുറഞ്ഞു. ആഗോള ശരാശരി 6.45 ശതമാനമാണ്. ഒരു ലക്ഷത്തില്‍ 0.3 ആണ് രാജ്യത്തെ മരണനിരക്ക്. ലോകത്തെ ഏറ്റവും താഴ്ന്ന മരണനിരക്കാണിത്. ആഗോളതലത്തില്‍ ഒരു ലക്ഷം പേരില്‍ 4.4 ആണ് മരണനിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1626926
കുടിയേറ്റ തൊഴിലാളികളുടെ മടങ്ങി വരവ് മൂലം കോവിഡ് 19 കേസുകൾ വർധിച്ച വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചര്ച്ച നടത്തി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുകയും സംസ്ഥാനങ്ങളില്‍ യാത്രാ ഇളവുകള്‍ വരികയും ചെയ്തതോടെ ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി പോയവരുടെ മടക്കം വര്‍ധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദനും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ പ്രത്യേക ഓഫീസര്‍ (ഒ.എസ്.ഡി) ശ്രീ. രാജേഷ് ഭൂഷനും വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, എന്‍ എച്ച് എം ഡയറക്ടര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നടത്തിയത്
മെയ് 25 വരെ 3274 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ രാജ്യത്തൊട്ടാകെ സർവീസ് നടത്തി
2020 മെയ് 25 വരെ രാജ്യത്തൊട്ടാകെ 3274 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്. ഈ ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലൂടെ 44 ലക്ഷത്തിലധികം പേർ സ്വന്തം സംസ്ഥാനങ്ങളിലെത്തി. മെയ് 25 ന് മാത്രം 223 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ 2.8 ലക്ഷം യാത്രക്കാരെ അവരുടെ നാടുകളിലെത്തിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626938
2020 മെയ് 25 വരെ 3060 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി ,40 ലക്ഷത്തിലധികം യാത്രികരെ 25 ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626773
ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള് എന്നിവയുടെ അംഗീകാരത്തിന് / തരം തിരിക്കലിനുമുള്ള കാലാവധി 2020 ജൂണ് 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം
ടൂര് ഓപ്പറേറ്റര്മാര്, ട്രാവല് ഏജന്റുമാര്, ടൂറിസ്റ്റ് ട്രാന്സ്പോര്ട്ട് ഓപ്പറേറ്റര്മാര് എന്നിവരുടെ എല്ലാ വിഭാഗങ്ങള്ക്കുമുള്ള അംഗീകാരത്തിന് 6 മാസത്തെ ഇളവ്/നീട്ടി നൽകും .വിനോദ സഞ്ചാരികള്ക്കായി നിര്ദിഷ്ട സൗകര്യങ്ങള് അടിസ്ഥാനമാക്കി മന്ത്രാലയമാണ് അനുവദിക്കുന്നത്. ഈ സംവിധാനത്തിനു കീഴില് ഹോട്ടലുകളെയും മറ്റും ഒന്ന് മുതല് അഞ്ച് (വിവിധ വിഭാഗങ്ങൾ )വരെ സ്റ്റാറുകളടക്കമുള്ള വിവിധ തരംതിരിക്കലാണ് ചെയ്യുന്നത്. 5 വർഷമാണ് ഇതിന്റെ കാലാവധി.
അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരനുമായി പ്രധാനമന്ത്രി ടെലിഫോണില് ചര്ച്ച നടത്തി
അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന് ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന് സയ്യിദ് അല് നഹ്യാനുമായി ടെലിഫോണില് സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു.എ.ഇ. ഗവണ്മെന്റിനും ജനങ്ങള്ക്കും ഈദുല് ഫിത്ര് ആശംസകള് നേര്ന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ഫോണില് സംസാരിച്ചു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ഫോണില് സംസാരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശി ജനതയ്ക്കും പ്രധാനമന്ത്രി മോദി ഈദുല് ഫിത്ര് ആശംസകള് നേര്ന്നു. ഉംപുന് കൊടുങ്കാറ്റ് ഇരു രാജ്യങ്ങളിലും വരുത്തിവെച്ച നാശനഷ്ടം സംബന്ധിച്ച വിലയിരുത്തല് ഇരു നേതാക്കളും പങ്കുവെച്ചു.
കോവിഡ്19: രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഓസ്ട്രേലിയന് രാജ്യരക്ഷാ മന്ത്രിയുമായി ടെലിഫോണില് സംസാരിച്ചു
കോവിഡ് 19 മഹാമാരിക്കെതിരായ ഇന്ത്യയുടെയും ഓസ്ട്രേലിയുടെയും പോരാട്ടത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും രാജ്യരക്ഷാമന്ത്രിമാര്‍ ടെലിഫോണില് സംസാരിച്ചു. ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിന് ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള് രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഓസ്ട്രേലിയന് രാജ്യരക്ഷാ മന്ത്രി ശ്രീമതി ലിന്ഡാ റെയ്നോള്ഡ്സിനെ അറിയിച്ചു. മഹാമാരിക്കെതിരായ പ്രവര്ത്തനങ്ങളില് പരസ്പര സഹകരണം സാധ്യമാകുന്ന മേഖലകളേക്കുറിച്ചും ഇരുവരും ചര്ച്ച ചെയ്തു.
PPE സുരക്ഷാ കവചങ്ങളുടെ പ്രോട്ടോടൈപ്പ് സാമ്പിളുകള് ഒമ്പത് അംഗീകൃത ലബോറട്ടറികള് പരിശോധിച്ച് സര്ട്ടിഫിക്കറ്റ് നല്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സാങ്കേതിക മാനദണ്ഡങ്ങള് പ്രകാരം, PPE സുരക്ഷ കവചങ്ങളുടെ പ്രോട്ടോടൈപ്പ് സാമ്പിളുകള് ഒമ്പത് അംഗീകൃത ലബോറട്ടറികള് പരിശോധിച്ച് സര്ട്ടിഫിക്കറ്റ് നല്കി. കോവിഡ് - 19 നുള്ള ലോകാരോഗ്യ സംഘടനാ മാര്ഗനിര്ദേശങ്ങളും ISO 16603 ക്ലാസ് 3 മാനദണ്ഡവും, സിന്തറ്റിക് ബ്ലഡ് പെനിട്രേഷന് റെസിസ്റ്റന്സും പരിശോധിച്ചാണ് PPE സുരക്ഷാ കവചങ്ങൾക്കു സര്ട്ടിഫിക്കറ്റ് നല്കിയത്. ഒരു തരത്തിലുള്ള ദ്രാവകമോ, എയറോസോള് പദാര്ത്ഥമോ ശരീരത്തിനുള്ളിലേയ്ക്ക് കടക്കാതെ പ്രതിരോധിക്കുന്ന PPE സുരക്ഷാ കവചങ്ങൾ ഉപയോക്താവിന് പൂര്ണ സംരക്ഷണം നല്കാന് ഉദ്ദേശിച്ചുള്ളതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626932
ലഡാഖ് ലെഫ്റ്റനന്റ് ഗവർണർ ശ്രീ ആർ കെ മാതുർ കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിങ്ങുമായി ടെലിഫോണിൽ കേന്ദ്രഭരണ പ്രദേശത്തെ കോവിഡ് സ്ഥിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626929
ചെറുകിട യൂണിറ്റുകളെ സഹായിക്കാനുതകുന്ന പുതിയ വായ്പ സ്ഥാപനങ്ങൾ സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി വരികയാണെന്ന് ശ്രീ നിതിൻ ഗഡ്കരി
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626778
മുൻ നിര ആരോഗ്യപ്രവർത്തകർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കാൻ ആർ ഇ സി ലിമിറ്റഡ് താജ് സാറ്റ്സുമായി കൈകോർക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626872
കൊറോണ വൈറസിനെതിരെ RT-LAMP അധിഷ്ഠിത ടെസ്റ്റ് വികസിപ്പിച്ച് CSIR-IIIM ഉം റിലയൺസ് ഇൻഡസ്ട്രീസ് ലിമിറ്റഡും
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1626931
PIB FACT CHECK




(Release ID: 1626973)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada