PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 25 MAY 2020 6:31PM by PIB Thiruvananthpuram

തീയതി: 25.05.2020

 

 

 

 


1)രാജ്യത്ത് ഇതുവരെ കോവിഡ് ഭേദമായത് 57,720 പേര്‍ക്ക്; രോഗമുക്തി  നിരക്ക് 41.57 ശതമാനം.

2)ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,38,845 പേര്‍ക്ക്; ചികില്‍സയിലുള്ളത് 77,103 പേര്‍.
3)വിദേശരാജ്യങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗരേഖയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം.
4)കോവിഡ് സംരക്ഷണ വസ്ത്രങ്ങളുടെയും എന്‍95 മുഖാവരണങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിച്ച് ഇന്ത്യ.
5)രാജ്യത്തെ ഇതുവരെ 30 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം.

6)രാജ്യത്ത് ഈ വര്‍ഷം സംഭരിച്ചത് 341.മെട്രിക് ടണ്‍ ഗോതമ്പ്; സംഭരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധന.
.............................................................

രാജ്യത്തെ രോഗമുക്തി നിരക്ക് 41.57% ആയി ഉയര്‍ന്നു

രാജ്യത്ത് ഇതുവരെ 57,720 പേര്‍ കോവിഡ് മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,280 പേര്‍ക്കാണ് രോഗം ഭേദമായത്.  41.57% ആണ് നിലവിലെ രോഗമുക്തി നിരക്ക്. ഇതുവരെ 1,38,845 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 77,103 പേരാണ് നിലവില്‍ കോവിഡ് ചികില്‍സയിലുള്ളത്.
 വിശദവിവരങ്ങള്‍ക്ക്
https://pib.gov.in/PressReleseDetail.aspx?PRID=1626735
സന്ദര്‍ശിക്കുക

വിദേശരാജ്യങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗരേഖയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം.
ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന് പുറത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തേക്ക് വരുന്നതിനും അടിയന്തര കാരണങ്ങളാല്‍ വിദേശത്തേക്ക് പോകേണ്ടവര്‍ക്കും വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി. ഇതോടെ ഇക്കഴിഞ്ഞ മെയ് അഞ്ചിന്( 05.05.2020)  ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അസാധുവായി. കരമാര്‍ഗം അതിര്‍ത്തികളിലൂടെ എത്തുന്ന യാത്രക്കാര്‍ക്കും ഈ മാര്‍ഗരേഖ ബാധകമാണ്.

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626329
സന്ദര്‍ശിക്കുക

വ്യക്തിസംരക്ഷണഉപാധികളുടെ നിലവാരം ഉറപ്പാക്കും

നിലവാരം കുറഞ്ഞ വ്യക്തിസംരക്ഷണഉപാധികളും (പി.പി.ഇ) വാങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്(എച്ച്.എല്‍.എല്‍) ആണ് പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നത്. കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എട്ടു ലാബുകളിലൊന്നില്‍ പരിശോധിച്ച് നിലവാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ പി.പി.ഇ കിറ്റുകളാണ് സംഭരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് വ്യക്തിസംരക്ഷണഉപാധികളുടെയും എന്‍95 മുഖാവരണങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം മൂന്ന് ലക്ഷം പി.പി.ഇകളും എന്‍95 മുഖാവരണങ്ങളുമാണ് ഉല്‍പാദിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏകദേശം 111.08 ലക്ഷം എന്‍ 95 മാസ്‌കുകളും 74.48 ലക്ഷം പിപിഇകളും ലഭ്യമാക്കിയിട്ടുണ്ട്. 

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626699
സന്ദര്‍ശിക്കുക

ദേശീയ മരുന്ന് വില നിര്‍ണയ അതോറിട്ടി നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ 95 മാസ്‌കുകളുടെ വില കുറച്ചു

രാജ്യത്ത് എന്‍ 95 മാസ്‌കുകള്‍ അവശ്യ വസ്തുവാണെന്ന് 1955 ലെ അവശ്യവസ്തു നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഈ സാഹചര്യത്തില്‍ മാസ്‌കുകള്‍ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തയില്‍ വില്‍ക്കുന്നതും കുറ്റകരമാണ്. മാസ്‌കുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും സാനിട്ടൈസറുകളുടെയും ലഭ്യത ഉറപ്പു വരുത്തണമെന്നും ഇവയുടെ വില എം.ആര്‍.പിയില്‍ കൂടരുതെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ദേശീയ മരുന്ന് വില നിര്‍ണയ അതോറിട്ടി(എന്‍.പി.പി.എ)നിര്‍ദേശം നല്‍കി. മിതമായ നിരക്കില്‍ ഇവ വില്‍ക്കണമെന്ന് ബന്ധപ്പെട്ട നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ഇക്കഴിഞ്ഞ മെയ് 21ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്
ഇവയുടെ വില കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് എന്‍ 95 മാസ്‌കുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നത്. 

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626743
സന്ദര്‍ശിക്കുക

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍  ന്യൂ ഡല്‍ഹി ബ്രഹ്മപ്രകാശ് ആയൂര്‍വേദ ചരക കേന്ദ്രം സന്ദര്‍ശിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍  ന്യൂ ഡല്‍ഹി നജഫ് ഗഡില്‍ പ്രത്യേക കോവിഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൗധരി ബ്രഹ്മപ്രകാശ് ആയൂര്‍വേദ ചരക കേന്ദ്രം സന്ദര്‍ശിച്ചു. ഇന്ത്യയുടെ പരമ്പരാഗത വൈദ്യജ്ഞാന സമ്പത്താണ് ആയൂര്‍വേദമെന്നും നിരവധി സാധ്യതകള്‍ ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡി്‌ന് എതിരായ പോരാട്ടത്തില്‍ ഈ സാധ്യതകള്‍ ലോകത്താകാമാനമുള്ള ജനങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലെ 422 ഉം സ്വകാര്യമേഖലിലെ 177 ഉം ലബോറട്ടറികളും അടങ്ങുന്ന ശൃംഖലയിലൂടെ  കോവിഡ് പരിശോധനകളുടെ എണ്ണം  ത്വരിതപ്പെടുത്തി. പ്രതിദിനം 1,50,000 പരിശോധനകള്‍ നടത്താം.  1,10,397 പരിശോധനകളാണ് ഇന്നലെ നടത്തിയത്. ഇന്നലെ വരെ 29,44,874 പരിശോധനകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626611
സന്ദര്‍ശിക്കുക.


രാജ്യത്ത് ഗോതമ്പ് സംഭരണത്തില്‍ വര്‍ധന

രാജ്യത്ത്  ഗോതമ്പ് സംഭരണത്തില്‍ വര്‍ധന. ഈ മാസം 24 വരെയുള്ള(മെയ് 24,2020) കണക്ക് അനുസരിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ 341.56 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംഭരിച്ചത് 341.31 ലക്ഷം മെട്രിക് ടണ്ണായിരുന്നു. ലോക്ക് ഡൗണ്‍ പ്രതിസന്ധികളെ അതിജീവിച്ചാണ് നേട്ടം.എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന വാരമാണ് രാജ്യത്ത് ഗോതമ്പ് വിളവെടുപ്പ് നടക്കുന്നത്. ഏപ്രിലില്‍ ആദ്യവാരമാണ് സംഭരണം തുടങ്ങു്ന്നത്. ലോക്ക് തുടങ്ങിയത് ഈ സമയത്തായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികള്‍ക്ക് ഇളവ് അനുവദിച്ചതിനാല്‍ ഏപ്രില്‍ 15 മുതല്‍ സംഭരണം തുടങ്ങാനായി.

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626703
സന്ദര്‍ശിക്കുക.

ബിഹാറില്‍  വീടുവീടാന്തരം ലിച്ചിയും മാമ്പഴവും വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പ് 

ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ബിഹാറില്‍ വീടുവീടാന്തരം ലിച്ചിയും മാമ്പഴവും വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിന് പദ്ധതി. മാമ്പഴ, ലിച്ചി കര്‍ഷകര്‍ ഉല്‍പ്പന്നം വിപണികളില്‍ എത്തിക്കാന്‍ വാഹനസൗകര്യം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണിത്. ബീഹാറിലെ കൃഷിവകുപ്പും തപാല്‍വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

വിശദവിവരങ്ങള്‍ക്ക് 
https://pib.gov.in/PressReleseDetail.aspx?PRID=1626592
സന്ദര്‍ശിക്കുക.
 



(Release ID: 1626859) Visitor Counter : 242