PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍

Date: 11.5.2020

Released at 1900 Hrs

Posted On: 11 MAY 2020 6:15PM by PIB Thiruvananthpuram


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകള്‍)                                                                             പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
                                                               വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
                                                                                        ഭാരത സര്‍ക്കാര്‍

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 അപ്ഡേറ്റുകള്‍
ഇതുവരെ രോഗം ഭേദമായത് 20,917 പേര്‍ക്ക്.  രോഗമുക്തി നിരക്ക് 31.15  ശതമാനം. രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചത് 67,152. ഇന്നലെ മുതല്‍ 4,213 കേസുകളുടെ വര്‍ദ്ധന രേഖപ്പെടുത്തി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622991

ആന്റിബോഡി പരിശോധനയ്ക്കായി പുണെ ഐ സി എം ആര്‍- എന്‍ ഐ വി തദ്ദേശീയമായി വികസിപ്പിച്ച ഐജി ജി എലീസ ടെസ്റ്റ് കോവിഡ് 19 പരിശോധനയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍
പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച 'കോവിഡ് കവച് എലീസ' പരിശോധന പ്രതിരോധ നടപടികള്‍ക്കു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
വിശദാംശങ്ങള്‍ക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1622766

കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിന് മണ്ഡോലി കോവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍
ന്യൂഡല്‍ഹി മണ്ഡോലി ജയിലിലെ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത് പൊലീസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622740

ആരോഗ്യവിദഗ്ധരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുവാനും എല്ലാ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും ലാബുകളും തുറക്കാനും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു
കോവിഡ്-കോവിഡിതര അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ അത് വളരെ അത്യാവശ്യമാണെന്നും മന്ത്രാലയം.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622951

കൂടുതല്‍ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍  സഹകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതിഥി തൊഴിലാളികള്‍ റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും സ്വദേശത്തേക്ക് മടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622914

യാത്രാ ട്രെയിനുകള്‍ നാളെ മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ
പതിനഞ്ചു ജോഡി ട്രെയിനുകള്‍ (ഇരുഭാഗത്തേയ്ക്കുമായി 30) സര്‍വീസ് നടത്തും
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623041

സര്‍വീസ് നടത്തുന്ന പതിനഞ്ച് ജോഡി പ്രത്യേക ട്രെയിനുകളുടെ സമയക്രമം പ്രഖ്യാപിച്ച് റെയില്‍വെ
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623014
മെയ് 11 (രാവിലെ 10 മണി  വരെ) ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 468 ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍
ഇതര സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്‍ദേശ പ്രകാരമാണ് ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622873

വിവിധ ഇടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ സ്വന്തം നാട്ടിലേയ്ക്കു കൊണ്ടുപോകാനായി ആരംഭിച്ച 'ശ്രമിക് സ്‌പെഷ്യല്‍' ട്രെയിനുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റെയില്‍വെയും സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി
ഇന്നലത്തെ 101 ഉള്‍പ്പെടെ 450 ട്രെയിനുകള്‍ ലക്ഷക്കണക്കിന് ഇതരസംസ്ഥാനത്തൊഴിലാള സ്വന്തം നാടുകളില്‍ എത്തിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623029

ട്രെയിന്‍വഴിയുള്ള വ്യക്തികളുടെ സഞ്ചാരത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാര്‍ഗരേഖ  പുറത്തിറക്കി
സ്ഥിരീകരിച്ച ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ  റെയില്‍വേ സ്റ്റേഷന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാന്‍ അനുവദിക്കൂ.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetailm.aspx?PRID=1623016

ലോക്ക് ഡൗണിനു ശേഷം വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622912

വിശാഖപട്ടണത്തെ വാതകച്ചോര്‍ച്ച: സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ അവശ്യ രാസവസ്തുക്കളുമായി വ്യോമസേന
8.3 ടണ്‍ സാമഗ്രികളാണ് സേന എത്തിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623002

മാലദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരെ ഐഎന്‍എസ് ജലാശ്വയില്‍ കൊച്ചിയില്‍ എത്തിച്ചു
698 പേരെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ കൊച്ചിയില്‍ എത്തിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622791

ഓപ്പറേഷന്‍ സമുദ്ര സേതു: മാലിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി ഐഎന്‍എസ് മഗര്‍ യാത്ര തിരിച്ചു
മാലദ്വീപിലെത്തിയ രണ്ടാമത്തെ നാവികസേനാ കപ്പലാണ് ഐഎന്‍എസ് മഗര്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622776

കാര്‍ഷികോല്‍പ്പന്ന വിതരണത്തിനായി ഇ - നാം പ്ലാറ്റ്‌ഫോമില്‍ പുതുതായി എത്തിയത് പത്ത് സംസ്ഥാനങ്ങളിലെ 177 പുതിയ കമ്പോളങ്ങള്‍
കേരളത്തില്‍ നിന്ന് അഞ്ചെണ്ണവും ഇതില്‍ ഉള്‍പ്പെടുന്നു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622906

ലോക്ക്ഡൗണിലും ഇടിവു തട്ടാതെ പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622702

ദേശീയ സാങ്കേതികവിദ്യാദിനത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി
മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതിന് ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുകയാണ് ശാസ്ത്രജ്ഞരെന്ന് പ്രധാനമന്ത്രി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623036

സാങ്കേതികവിദ്യയുടെ മൊത്തക്കച്ചവടക്കായി ഇന്ത്യ മാറണമെന്ന് ആഹ്വാനം ചെയ്ത് രാജ്യരക്ഷാ മന്ത്രി
ഡിആര്‍ഡിഒയില്‍ നടന്ന ദേശീയ സാങ്കേതികവിദ്യാ ദിനാഘോഷത്തിലാണ് ശ്രീ. രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622958

ശാസ്ത്ര സാങ്കേതികതയിലൂടെ സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍
സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചു നടത്തിയ ഡിജിറ്റല്‍ സമ്മേളനത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622992

കോവിഡ് 19: വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും പരാതികളും അന്വേഷണങ്ങളും മറ്റ് അക്കാദമിക കാര്യങ്ങളും നിരീക്ഷിക്കാന്‍ യുജിസി നടപടികളെടുത്തു
സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍തൂക്കം നല്‍കിയുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കണമെന്നും സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622945

ഒഡീഷ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി 'ഭറോസ' ഹെല്‍പ്പ് ലൈന്‍
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയ മന്ത്രി രമേശ് പൊഖ്രിയാല്‍ 'നിശാങ്ക്' ഉദ്ഘാടനം ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623012

മരുന്നുകള്‍, പരിശോധന, മറ്റു സാങ്കേതിക വിദ്യകള്‍ എന്നിവയുടെ ധനശേഖരണാര്‍ഥം 70 ശുപാര്‍ശകള്‍ സമര്‍പ്പിച്ച് ഡിബിടി-ബിഐആര്‍എസി കോവിഡ് റിസര്‍ച്ച് കണ്‍സോര്‍ഷ്യം
സുരക്ഷിതവും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെതുന്നതിനാണു നടപടി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622757

കൊറോണ വ്യാപനം തടയാന്‍ നൂതനമാര്‍ഗങ്ങളുമായി കെവിഐസി കുശവന്മാര്‍
രാജസ്ഥാനിലെ മണ്‍പാത്രനിര്‍മ്മാതാക്കളാണ് ഇതിനുപിന്നില്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622984

വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 'ദേഖോ അപ്‌നാ ദേശ്' വെബിനാര്‍ സീരിസ് പതിനേഴാം ഭാഗം 'നിളാ നദീപര്യവേക്ഷണം'
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622761

കോവിഡ് വ്യാപനം തടയാന്‍ നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച് ഡെറാഡൂണ്‍ സ്മാര്‍ട്ട് സിറ്റി
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1622892
 (Release ID: 1623123) Visitor Counter : 14