ആഭ്യന്തരകാര്യ മന്ത്രാലയം
ശ്രമിക് സ്പെഷ്യൽ ട്രെയിനുകളുടെ പ്രവർത്തനം അവലോകനം ചെയ്തു
Posted On:
11 MAY 2020 2:00PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 11, 2020
കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള ‘ശ്രമിക് സ്പെഷ്യൽ’ ട്രെയിനുകളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നോഡൽ ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.
ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ വഹിക്കുന്ന 450 ലധികം ട്രെയിനുകൾ ഇതിനകം സർവീസ് നടത്തി. ജൻമനാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റത്തൊഴിലാളികളെ വഹിച്ചു കൊണ്ട് ഇന്നലെ മാത്രം 101 ട്രെയിനുകൾ ഓടി.
വീഡിയോ കോൺഫറൻസിങ്ങിലൂടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്‌തു പരിഹരിച്ചു. സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും യാത്രയ്ക്ക് ആവശ്യമായത്ര ട്രെയിനുകൾ ഓടിക്കുമെന്ന് കുടിയേറ്റ തൊഴിലാളികൾക്ക് ഉറപ്പ് നൽകണമെന്ന് നോഡൽ ഓഫീസർമാരോട് ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാടുകളിലേക്ക് വേഗത്തിൽ കൊണ്ടുപോകുന്നതിന് ഏതാനും ആഴ്ചകളിലേക്ക് പ്രതിദിനം നൂറിലധികം ട്രെയിനുകൾ ഓടിക്കാനാവുമെന്നാണ് പ്രതീക്ഷ.
(Release ID: 1623029)
Visitor Counter : 181
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada