വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമെമ്പാടും  3000 സിബിഎസ്ഇ അംഗീകൃത സ്കൂളുകൾ തുറക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ  അനുമതി .

प्रविष्टि तिथि: 09 MAY 2020 8:11PM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 9, 2020

സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമെമ്പാടും  3000 സിബിഎസ്ഇ സ്കൂളുകൾ തുറക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മൂല്യനിർണയ കേന്ദ്രങ്ങൾക്ക്‌ അനുമതി നൽകിയതിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് ആഭ്യന്തരമന്ത്രാലയത്തിന്‌ നന്ദി അറിയിച്ചു.  3000 സിബിഎസ്ഇ അംഗീകൃത സ്കൂളുകളെ മൂല്യനിർണ്ണയ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും മൂല്യനിർണ്ണയത്തിനു വേണ്ടി മാത്രമായി ഈ സ്കൂളുകൾക്ക് പ്രത്യേക അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.  2.5 കോടി ഉത്തരക്കടലാസുകൾ വേഗത്തിൽ വിലയിരുത്താൻ ഇതുകൊണ്ട്‌  കഴിയുമെന്ന്‌ ശ്രീ നിഷാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ശേഷിക്കുന്ന ബോർഡ് പരീക്ഷകൾ കൂടി നടത്തിയ ശേഷം പരീക്ഷാഫലപ്രഖ്യാപനം നടത്തും. (2020 ജൂലൈ 1 നും 15 നും ഇടയിൽ ഈ പരീക്ഷകൾ നടത്താൻ നിശ്‌ചയിച്ചിട്ടുണ്ട്‌).

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

https://static.pib.gov.in/WriteReadData/userfiles/IMG_20200509_190910.jpg


(रिलीज़ आईडी: 1622572) आगंतुक पटल : 249
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Marathi , Bengali , Manipuri , Odia , Tamil , Telugu , Kannada