ഉപരാഷ്ട്രപതിയുടെ കാര്യാലയം
പാര്‍ലമെന്ററി സമിതി യോഗങ്ങളെപ്പറ്റിയും കോവിഡ് 19 സ്ഥിതിയെപ്പറ്റിയും രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും ചര്‍ച്ച നടത്തി
प्रविष्टि तिथि:
07 MAY 2020 5:12PM by PIB Thiruvananthpuram
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ശ്രീ. എം. വെങ്കയ്യനായിഡുവും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഇന്ന് ഉപരാഷ്ട്രപതിയുടെ ഭവനത്തില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെപ്പറ്റി ചര്‍ച്ച നടത്തി. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പങ്കിനെപ്പറ്റിയും പാര്‍ലമെന്റ് സമിതി യോഗങ്ങള്‍ നടത്താനുള്ള സാധ്യതയെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു.
ലോക്ഡൗണ്‍ വേളയില്‍ ഗവണ്‍മെന്റ് നടത്തുന്ന വിവിധ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കുന്ന പൂര്‍ണ പിന്തുണയില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
രാജ്യത്ത് ലോക്ഡൗണിനെത്തുടര്‍ന്ന് യാത്രാനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ പാര്‍ലമെന്റ് സമിതികളുടെ നടത്തിപ്പിന്റെ സാധ്യത ശ്രീ. നായിഡുവും ശ്രീ. ബിര്‍ളയും ചര്‍ച്ച ചെയ്തു. ഈ സഹാചര്യത്തില്‍ യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തുന്നതിന്റെ സാധ്യതയെപ്പറ്റി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരുസഭകളുടെയും സെക്രട്ടറി ജനറല്‍മാരോട്, നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗങ്ങള്‍ നടത്തിയിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനും ഇതിനാവശ്യമായ സുരക്ഷിതമായ സാങ്കേതിക പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതിന് വേണ്ട കാലദൈര്‍ഘ്യത്തെപ്പറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറി ജനറല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സെക്രട്ടറി ജനറല്‍മാരുടെ ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാവുകയുള്ളു.
***
(रिलीज़ आईडी: 1621894)
आगंतुक पटल : 263
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Kannada