ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
06 MAY 2020 6:18PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ശ്രീ. നിതിന്‍ ഭായ് പട്ടേല്‍, മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ശ്രീ. രാജേഷ് തോപെ എന്നിവരുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ചര്‍ച്ച നടത്തി. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബേയും ഒപ്പമുണ്ടായിരുന്നു. കോവിഡ് 19 പ്രതിരോധ - നിയന്ത്രണ നടപടികളെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ കേന്ദ്രത്തിലെയും ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോവിഡ് ഇതര അവശ്യ സേവനങ്ങളെ അവഗണിക്കരുതെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കടുത്ത ശ്വാസകോശ അണുബാധ (എസ് എ ആര്‍ ഐ), ഇന്‍ഫ്ളുവന്‍സ പോലുള്ള അസുഖങ്ങള്‍ (ഐ എല്‍ ഐ) എന്നിവയുടെ നിര്‍ണയവും പരിശോധനയും കൃത്യമായി നടക്കുന്നുവെന്ന കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ഇത് തീവ്ര രോഗബാധിത പ്രദേശങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു കണ്ടെത്താന്‍ സഹായകമാകും. സമയോചിത ഇടപെടലിലൂടെ കോവിഡ് 19 വ്യാപനം തടയാനുമാകും. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള തടസ്സം ഇല്ലാതാക്കുന്നതിന് കൃത്യമായ ആശയവിനിമയം ഉറപ്പാക്കേണ്ടതുണ്ട്. ഇത് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിനും ചികിത്സ നല്‍കുന്നതിനും അതിലൂടെ മരണനിരക്കു കുറയ്ക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 14,183 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1457 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 28.72 ശതമാനമായി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 49,391 ആണ്. ഇന്നലെ മുതല്‍, രാജ്യത്ത് 2958 കോവിഡ് രോഗികളുടെ വര്‍ധനയാണ് ഉണ്ടായത്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1621819)
Visitor Counter : 209
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada