ആഭ്യന്തരകാര്യ മന്ത്രാലയം
രാജ്യത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ ശൃംഖല നിലനിർത്തുന്നതിന് ട്രക്കുകളുടെയും ചരക്ക് വാഹനങ്ങളുടെയും സ്വതന്ത്രനീക്കം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Posted On:
30 APR 2020 7:27PM by PIB Thiruvananthpuram
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്തർ സംസ്ഥാന അതിർത്തികളിൽ ട്രക്കുകളുടെ സ്വതന്ത്രമായ നീക്കം അനുവദിക്കുന്നില്ലെന്നും പ്രാദേശിക ഭരണകൂടം പ്രത്യേക പാസുകൾ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലോക്ക്ഡൗൺ നടപടികളുടെ ഏകീകൃത പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, കാലിയായത് ഉൾപ്പെടെയുള്ള ട്രക്കുകളുടെയും ചരക്ക് വാഹനങ്ങളുടെയും ഗതാഗതത്തിന് പ്രത്യേക പാസുകൾ ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും വീണ്ടും ആവർത്തിച്ചു വ്യക്തമാകുന്നു.
ലോക്ക്ഡൗൺ കാലത്ത് രാജ്യത്തുടനീളം ചരക്കു സേവനങ്ങളുടെ വിതരണ സംവിധാനം നിലനിർത്തുന്നതിന് സ്വതന്ത്ര നീക്കം അനിവാര്യമാണ്. കോവിഡ് 19 നെതിരെ പോരാടുന്നതിനുള്ള ലോക്ക്ഡൗൺ നടപടികളുടെ ഭാഗമായി 15.04.2020 ന്, കേന്ദ്രആഭ്യന്തര മന്ത്രാലയം ഏകീകൃത പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ട്രക്കുകളും ചരക്ക് വാഹനങ്ങളും അടക്കമുള്ള എല്ലാ ചരക്ക് ഗതാഗതവും സ്വതന്ത്രമായി അനുവദിക്കുമെന്ന് ഈ ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.
https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf).
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്, മേൽപ്പറഞ്ഞ നിർദ്ദേശങ്ങളെക്കുറിച്ച് ജില്ലാ അധികാരികൾക്കും ഫീൽഡ് ഏജൻസികൾക്കും ബോധ്യമുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ താഴെത്തട്ടിൽ ആശയക്കുഴപ്പം ഇല്ലാതെ കാലിയായ ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം തടസ്സമില്ലാതെ അനുവദനീയമാകും.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കാണാൻ ക്ലിക്ക് ചെയ്യുക
https://static.pib.gov.in/WriteReadData/userfiles/MHA%20Do%20Ltr%20Dt.%2030.4.2020%20to%20Chief%20Secretaries%20to%20allow%20unhindered%20movement%20of%20trucks%20carrying%20goods.pdf
(Release ID: 1619790)
Visitor Counter : 187
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada