പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗൺസിലർ  ഡൗ ഓങ്  സാന്‍ സൂ ചിയുമായി  ഫോണില്‍ സംസാരിച്ചു.

प्रविष्टि तिथि: 30 APR 2020 3:50PM by PIB Thiruvananthpuram

 

മ്യാന്‍മര്‍ റിപ്പബ്ലിക് സ്റ്റേറ്റ് കൗൺസിലർ  ഡൗ ഓങ്  സാന്‍ സൂ ചി യുമായി പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന് ടെലഫോണില്‍ ആശയവിനിമയം നടത്തി. 

കൊവിഡ് 19 ആഭ്യന്തരമായും മേഖലയിലും വരുത്തിയിരിക്കുന്ന സ്ഥിതിവിശേഷം രണ്ടു നേതാക്കളും ചര്‍ച്ച ചെയ്യുകയും രണ്ടു രാജ്യങ്ങളിലും പകര്‍ച്ചവ്യാധി വ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ പരസ്പരം അറിയിക്കുകയും ചെയ്തു.

അയല്‍പക്കം ആദ്യം എന്ന ഇന്ത്യയുടെ നയത്തിൽ മ്യാന്മാറിന്റെ പ്രാധാന്യം കണക്കിലെടുത്തു് കൊവിഡുമായി ബന്ധപ്പെട്ടു മ്യാന്‍മറിനുണ്ടാകുന്ന  ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാനുള്ള സന്നദ്ധത പ്രധാനമന്ത്രി അടിവരയിട്ട് അറിയിച്ചു.

ഇന്ത്യയിലുള്ള മ്യാന്‍മര്‍ പൗരരുടെ ക്ഷേമത്തിനു വേണ്ട പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി; മ്യാന്‍മറിലെ ഇന്ത്യന്‍ പൗരര്‍ക്കു മ്യാന്‍മര്‍ ഭരണകൂടം നല്‍കുന്ന സഹകരണത്തിനു നന്ദി അറിയിക്കുകയും ചെയ്തു.

കൊവിഡിന് എതിരേ ഇന്നും ഭാവിയിലും യോജിച്ചു പ്രവര്‍ത്തിക്കാനും മികച്ച ബന്ധം നിലനിര്‍ത്താനും നേതാക്കള്‍ പരസ്പര സന്നദ്ധത അറിയിച്ചു.


(रिलीज़ आईडी: 1619595) आगंतुक पटल : 236
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada