സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

കോവിഡ് 19 പരിശോധന കേന്ദ്രങ്ങള്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക്  (ദിവ്യാംഗർ ) ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം  

Posted On: 29 APR 2020 5:00PM by PIB Thiruvananthpuram

 

ഭിന്നശേഷിക്കാര്‍ക്കു (ദിവ്യാംഗർ ) കോവിഡ് 19 പരിശോധന നടത്തുന്നതിനും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും  ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോഴും  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍,കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്  കീഴില്‍ വരുന്ന ഭിന്നശേഷിക്കാരായ പൗരന്‍മാരെ ശാക്തീകരിക്കുന്ന വകുപ്പിന്റെ സെക്രട്ടറി ശ്രീമതി ശകുന്തള ഡി. ഗാംലിന്‍, കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള നിരവധി കേന്ദ്രങ്ങളെ, കണ്ടെയ്ന്‍മെന്റ് യൂണിറ്റുകള്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, പരിശോധന ലാബുകള്‍ എന്നിവയായി ക്രമീകരിച്ചിരിക്കുന്നതായി അറിയിച്ചു. ഭിന്നശേഷിക്കാരുടെ കുറഞ്ഞ രോഗ പ്രതിരോധ ശേഷി മാത്രമല്ല, ഇത്തരം  കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ   അപര്യാപ്തതയും  നിലവില്‍ പ്രതിസന്ധിയാകുന്നുണ്ട്.

ഭിന്നശേഷിക്കാര്‍ക്കു ലഭ്യമാകും വിധത്തില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, ചികിത്സാ മുന്‍ഗണന, സംരക്ഷണം, ആരോഗ്യകരമായ ജീവിതം, പരിചരണം നല്‍കുന്നവര്‍, സേവനദാതാക്കള്‍, ആംഗ്യ ഭാഷാ വിദഗ്ധരുടെ സേവനം തുടങ്ങിയവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ശാരീരിക പ്രത്യേകതകള്‍ക്ക് അനുസൃതമായി കോവിഡ് 19 പരിശോധന, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, ആശുപത്രികൾ , ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം.

ഇത്തരം കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും  കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. രോഗനിര്‍ണയത്തിനും മറ്റുമുള്ള എല്ലാ സംവിധാനങ്ങളും- സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍, കൈയുറകള്‍, സോപ്പ്, വാഷ് ബേസിന്‍ മുതലായവ- ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിക്കണം, പ്രത്യേകിച്ചും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക്. ഇത്തരത്തിലുള്ള മറ്റു പല സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാണ് നിർദേശം.

 

****

 


(Release ID: 1619327) Visitor Counter : 194