തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ലോക് ഡൗൺ കാലയളവിൽ ഇപിഎഫ്ഒ തീർപ്പുകൽപ്പിച്ചത് 13 ലക്ഷത്തോളം ക്ലെയിമുകൾക്ക്

Posted On: 28 APR 2020 3:52PM by PIB Thiruvananthpuram


എംപ്ലോയ്മെന്റ് പ്രോവിഡന്റ് നിധിയുടെ വേഗത്തിലുള്ള വിതരണത്തിന്റെ ഭാഗമായിതൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ലോക്ഡൗണ്‍ കാലത്ത് തീർപ്പ് കല്പിച്ചത് 12.91 ലക്ഷം ക്ലെയിമുകൾക്ക്പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (PMGKY) പാക്കേജിന്റെ ഭാഗമായ 7.40 ലക്ഷം കോവിഡ് ക്ലെയിമുകളും ഇതിൽ ഉൾപ്പെടുംകോവിഡ് കേസുകൾക്കായി നൽകിയ 2367.65 കോടി ഉൾപ്പെടെ ആകെ 4684.52  കോടി രൂപയാണ് ഇപിഎഫ്ഒ ഇതിന്റെഭാഗമായി ഇക്കാലയളവിൽ വിതരണം ചെയ്തത്.

ഇളവ് നൽകിയിരുന്ന പിഎഫ് ട്രസ്റ്റുകളുംകോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാഹചര്യത്തിനൊത്തുയർന്നു പ്രവർത്തിച്ചു എന്നത് സ്വാഗതാർഹമാണ്ഇത്തരം ട്രസ്റ്റുകൾ, 79,743 പിഎഫ് അംഗങ്ങൾക്കായി 875.52 കോടി രൂപയാണ് ഏപ്രിൽ 27 വരെ വിതരണം ചെയ്തത്. 54,641 ഗുണഭോക്താക്കൾക്കായി 338.23 കോടി രൂപയാണ് 222 സ്വകാര്യ സ്ഥാപനങ്ങൾ വിതരണം ചെയ്തത്പൊതുമേഖലയിൽ പ്രവർത്തിക്കുന്ന 76 സ്ഥാപനങ്ങളാവട്ടെ, 24,178 ഗുണഭോക്താക്കൾക്കായി 524.75 കോടി രൂപയും നൽകിയിട്ടുണ്ട്സഹകരണമേഖലയിലെ 23 സ്ഥാപനങ്ങൾ 924 ക്ലെയിമുകൾക്കായി വിതരണം ചെയ്തത്‌  12.54 കോടി രൂപയാണ്.

കോവിഡ് മഹാമാരിയെ ചെറുക്കാനായുള്ള പിഎംജികെവൈ പദ്ധതിയുടെ ഭാഗമായാണ് ഇപിഎഫില്‍ നിന്നും തുക പിൻവലിക്കാനുള്ള പ്രത്യേക സൗകര്യം ഭരണകൂടം ഏർപ്പെടുത്തിയത്ഇപിഎഫ് പദ്ധതിയിൽ 68 L (3) എന്ന ഖണ്ഡിക കൂട്ടിച്ചേർക്കാൻ കഴിഞ്ഞ മാസം 28 നു കേന്ദ്രഗവണ്മെന്റ് അടിയന്തിര വിജ്ഞാപനം ഇറക്കിയിരുന്നു.
മൂന്നുമാസത്തെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേർന്ന തുകഇപിഎഫ് അക്കൗണ്ടിൽ മിച്ചമുള്ള തുകയുടെ 75 ശതമാനം എന്നിവയിൽ ഏതാണോ ചെറുത് അത് പിൻവലിക്കാനുള്ള സൗകര്യമാണ്  മാറ്റത്തിലൂടെ ഏർപ്പെടുത്തിയത് തുക പിന്നീട് നൽകേണ്ടതില്ല.

***


(Release ID: 1618987) Visitor Counter : 282