PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 26 APR 2020 6:16PM by PIB Thiruvananthpuram

 

 

തീയതി: 26.04.2020

ഇന്നുവരെ രാജ്യത്ത് 5804 പേരാണ് രോഗമുക്തരായത്. അതായത് 21.90 ശതമാനമാണ് രോഗമുക്ത നിരക്ക്. നിലവില് രാജ്യത്ത് കോവിഡ് 19 ബാധിച്ചത് 26,496  പേര്ക്കാണ്. മൊത്തം 824 മരണവും ഇന്ത്യയില് റിപ്പോര്ട്ട് ചെയ്തു.
•    രാജ്യത്ത്  ഹോട്ട്സ്പോട്ടായി  പ്രഖ്യാപിക്കപ്പെട്ട ജില്ലകള് അങ്ങനെ അല്ലാതായി മാറുന്നതിലൂടെ ഇന്ത്യയില് സാഹചര്യം മെച്ചപ്പെടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി    ഡോ. ഹര്ഷ് വര്ധന്
•    കൊറോണയ്ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം  ജനങ്ങള് നയിക്കുന്നതാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി . അമിതമായ ആത്മവിശ്വാസത്തില് പെട്ടുപോകരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി
•    കർഷകർക്കും    മറ്റുള്ളവർക്കും അവരുടെ ഉത്പന്നങ്ങൾ മൊത്തമായി വാങ്ങുന്നവർക്ക് വിൽക്കാൻ നേരിട്ടുള്ള വിപണികൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളോട്   ആവശ്യപ്പെട്ടു

 

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:

ഇന്നുവരെ രാജ്യത്ത് 5804 പേരാണ് രോഗമുക്തരായത്. അതായത് 21.90 ശതമാനമാണ് രോഗമുക്ത നിരക്ക്. നിലവില്‍ രാജ്യത്ത് കോവിഡ് 19 ബാധിച്ചത് 26,496  പേര്‍ക്കാണ്. മൊത്തം 824 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും കോവിഡ് 19 നിയന്ത്രണ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച ചെയ്തു. കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618435

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഏപ്രില്‍ 26 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാത് പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

 

കൊറോണയ്‌ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ഭാരതത്തില്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുന്നത് ജനങ്ങളാണ്, നിങ്ങളോരോരുത്തരുമാണ്, ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണ്ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ പക്കല്‍ കൊറോണയുമായി പോരാടാനും ജയിക്കാനും ഇതാണ് വേണ്ടത്. ഇന്ന് മുഴുവന്‍ രാജ്യവും, രാജ്യത്തെ എല്ലാ പൗരന്മാരും, ഓരോ ജനങ്ങളും ഈ പോരാട്ടത്തില്‍ പടയാളികളാണ്, പോരാട്ടത്തിന് നേതൃത്വം നല്കുകയാണ് എന്നതില്‍ നാം ഭാഗ്യശാലികളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618435

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഏപ്രില്‍ 26 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാത്  പ്രത്യേക പ്രക്ഷേപണത്തിന്റെ ഇംഗ്ലീഷ്  പരിഭാഷ

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1618355

 

 

കര്‍ഷകര്‍ക്കും    മറ്റുള്ളവര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങുന്നവര്‍ക്ക് വില്‍ക്കാന്‍ നേരിട്ടുള്ള വിപണികള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങളോട്   ആവശ്യപ്പെട്ടു

 

ഡയറക്റ്റ് മാർക്കറ്റിങ് അഥവാ നേരിട്ടുള്ള വിപണി കണ്ടെത്തുന്നതിലൂടെ ലോക്ക് ഡൌൺ കാലത്ത് കാർഷിക ഉത്പന്നങ്ങൾ സമയബന്ധിതമായി മാർക്കറ്റ് ചെയ്യാനും സാധിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618270

 

കോവിഡ് രോഗബാധിതരെ  ചികില്സിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ ധരിക്കേണ്ട സുരക്ഷിത കവചത്തിന്റെ നിർമാണ ശേഷി രാജ്യത്ത്  ദിവസവും ഒരു ലക്ഷത്തിനു മുകളിലായി വർധിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618389

 

ഐ ഐ ടി മുംബൈയിലെ വിദ്യാർത്ഥികൾ    നേതൃത്വം നൽകുന്ന സംഘം വില കുറഞ്ഞ മെക്കാനിക്കൽ വെന്റിലെറ്ററായ റൂഹ്‌ദാർ വികസിപ്പിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618375

 

കൊറോണ സഹായത യോജനയുടെ  കീഴിൽ ഗവർമെന്റ് 1000 രൂപ വീതം സഹായം നൽകുന്നതായി വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത് വ്യാജ വാർത്തയെന്നു പി ബി ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618314

 

 

ഇന്ത്യയുടെ കോവിഡ് -19ന് എതിരായ പോരാട്ടത്തെക്കുറിച്ച് വിലയിരുത്താന്കേന്ദ്രമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് മുന്ഉദ്യോഗസ്ഥരുമായി   കൂടിക്കാഴ്ച നടത്തി

 

കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും അടച്ചിടലിന് ശേഷം തുറന്നുപ്രവര്ത്തിക്കുന്നതിനുള്ള ഒരു പദ്ധതിയെക്കുറിച്ച് കൂടിയാലോചിക്കുന്നതിനുമായി വടക്കുകിഴക്കന്സംസ്ഥാനങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി (സ്വതന്ത്രചുമതല)യും പി.എം., പേഴ്സണല്‍, പൊതുജനപരിഹാര, പെന്ഷന്‍, ആണവോര്ജ്ജം, ബഹിരാകാശ എം..എസുമായ ഡോ: ജിതേന്ദ്ര സിംഗ് മുന്ബ്യൂറോക്രാറ്റുകളുമായി ഇന്ന് വളരെ വിശദമായ ചര്ച്ചകള്നടത്തി.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618435

 

 

കേന്ദ്ര ടൂറിസം മന്ത്രാലയം ദേഖോ അപ്ന ദേശ് വെബ്ബിനാർപരമ്പരയിയുടെ ഭാഗമായി പാചക ടൂറിസത്തിന്റെ സാദ്ധ്യതകൾ `അവധ്കി സെയ് -ദി പ്രൈഡ് ഓഫ് ലക്നൗ വിലൂടെ 'വിശദീകരിക്കുന്നു

             

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1618358

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Fact Check on #Covid19

 

 

 

 

 

 

 

 

 

 

 

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 (Release ID: 1618486) Visitor Counter : 40