ആഭ്യന്തരകാര്യ മന്ത്രാലയം

മാളുകളിൽ ഒഴികെ, ചില വിഭാഗങ്ങളിൽപെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി

Posted On: 25 APR 2020 12:47AM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ, 25 , 2020

ഹോട്സ്പോട്ടുകളിലോ രോഗവ്യാപനമേഖലകളിലോ ഉൾപ്പെടാത്ത സ്ഥലങ്ങളിൽ, ഏകീകൃത പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ചില പ്രവൃത്തികൾക്ക് ഇളവ് നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാസം 15 നു ഉത്തരവിട്ടിരുന്നു.

(https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf)


വാണിജ്യ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് നൽകുന്നതിന്റെ ഭാഗമായി, ചില വിഭാഗങ്ങളിൽപെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക്, നിർദേശം നൽകി. അതാത് ഭരണകൂടങ്ങളുടെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

പാർപ്പിടസമുച്ചയങ്ങൾ അടക്കമുള്ള പ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ഇളവ് ഉപയോഗപ്പെടുത്താം.

മുൻസിപ്പൽ കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവയുടെ പരിധിയിൽ ഉൾപ്പെടാത്ത മാർക്കറ്റ് കോംപ്ളെക്സുകളിൽ ഉള്ള കടകൾക്കും തുറന്ന് പ്രവർത്തിക്കാം. എന്നാൽ, എല്ലാത്തരം മാളുകളിലെയും വ്യാപാര സ്ഥാപനങ്ങൾ രാജ്യത്തൊരിടത്തും തുറന്ന് പ്രവർത്തിക്കരുത് എന്നും നിർദേശിക്കുന്നു.

തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരമാവധി പകുതി ജീവനക്കാരെ ഉണ്ടാകാൻ പാടുളളൂ. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും, മുഖാവരണങ്ങളുടെ ഉപയോഗവും ഇവർ കൃത്യമായി പാലിക്കേണ്ടതാണ്.

എന്നാൽ, ലോക് ഡൗൺ വ്യവസ്ഥകളിൽ നൽകിയിട്ടുള്ള ഇളവുകൾ ഹോട്സ്പോട്ടുകളിലും രോഗവ്യാപനമേഖലകളിലും ബാധകമല്ല.


ഔദ്യോഗിക അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക http://pibphoto.nic.in/documents/rlink/2020/apr/p202042501.pdf

 



(Release ID: 1618103) Visitor Counter : 269