PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 16.04.2020

Posted On: 16 APR 2020 7:02PM by PIB Thiruvananthpuram

ഇതുവരെ: 

> നാളിതു വരെ, 12380 പേര്‍ക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചു. 414 മരണം . 325 ജില്ലകളില്‍ ഒരു കേസും                        റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല. 

>  കോവിഡ് 19 :  ആരോഗ്യ,വാഹന (തേർഡ്  പാർട്ടി) ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി മെയ്‌ 15          വരെ  നീട്ടി  

>  ഇന്ത്യ 32 കോടിയിലധികം ജനങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 3.9 ബില്യണ്‍ ഡോളര്‍ സാമ്പത്തിക                    സഹായം നല്‍കിയെന്ന് ശ്രീമതി നിര്‍മ്മല സീതാരാമന്‍ ജി-20 യോഗത്തില്‍ പറഞ്ഞു 

>   മരുന്നുകളുടെ ഉത്പാദനവും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് 2006ലെ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ                   വിജ്ഞാപനത്തില്‍ നിര്‍ണ്ണായക ഭേദഗതി 


>   റമദാന്‍ കാലത്ത് ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന വഖഫ്                           ബോര്‍ഡുകളോട് ആവശ്യപ്പെട്ടു. 


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: നാളിതു വരെ, 12380 പേര്‍ക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചു. 414 മരണം . 325 ജില്ലകളില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615049

കോവിഡ് 19 :  ആരോഗ്യ,വാഹന (തേർഡ്  പാർട്ടി) ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി മെയ്‌ 15 വരെ  നീട്ടി  : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികൾ പുതുക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614934


കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍മാരുടെയും രണ്ടാമത് യോഗത്തില്‍ പങ്കെടുത്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614845

 

മരുന്നുകളുടെ ഉത്പാദനവും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് 2006ലെ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ വിജ്ഞാപനത്തില്‍ നിര്‍ണ്ണായക ഭേദഗതി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614813


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രാജ്യത്തെ ഗ്രാമ പഞ്ചായത്തുകള്‍: കോവിഡ് 19  വ്യാപനം തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കുകയെന്ന കര്‍ശനനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടോയെന്നും മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ജില്ലാ ഭരണകൂടങ്ങളും ഗ്രാമപഞ്ചായത്തുകളും രാജ്യത്തൊട്ടാകെ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614946

 

കോവിഡ് 19: എസ്എസ്‌സി പരീക്ഷാ തീയതികള്‍ പുനക്രമീകരിക്കും: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് ‍(എസ്എസ്‌സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ തീയതികള്‍ പുന:ക്രമീകരിക്കും. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614979

കോവിഡ്: മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി:  കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂ ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) ജറിയാട്രിക് മെഡിസിന്‍ എന്നിവ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1615046


സൂം കോണ്‍ഫറന്‍സ്: കേന്ദ്രആഭ്യന്തരമന്ത്രാലം സുരക്ഷാനിര്‍ദേശം പുറത്തിറക്കി: സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം-സൈക്കോര്‍ഡ്(CyCorD) മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1615048

കൊവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധ റമദാൻ  മാസത്തില്‍ ലോക്ഡൗണ്‍,സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും സത്യസന്ധമായും നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്  കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നിര്‍ദേശം: ഏപ്രില്‍ 24ന് തുടങ്ങുന്ന വിശുദ്ധ റമദാൻ  മാസത്തില്‍ ലോക്ഡൗണ്‍,സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും കേന്ദ്ര വഖഫ് കൗണ്‍സില്‍ ചെയര്‍മാനുമായ ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നിര്‍ദേശം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615031

 

സ്കൂളുകൾക്കായി എന്‍.സി. ഇ.ആര്‍.ടിയുടെ ബദൽ  അക്കാദമിക കലണ്ടറിന്റെ പ്രകാശനം  കേന്ദ്ര  മന്ത്രി  ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക്നിര്‍വഹിച്ചു: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്അവരുടെ  സമയം പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ  കലണ്ടറുമായി എന്‍.സി. ഇ.ആര്‍.ടി. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം എന്‍.സി. ഇ.ആര്‍.ടി  രൂപം നല്‍കിയ  അക്കാദമിക  കലണ്ടറില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വിവരിക്കുന്നത്. ബദൽ കലണ്ടറിന്റെ പ്രകാശനം  കേന്ദ്ര മാനവവിഭശേഷിവികസന വകുപ്പ്  മന്ത്രി ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക് ന്യൂഡല്‍ഹിയില്‍  നിര്‍വഹിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615080

 

വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ ഖാരിഫ് വിള ദേശീയ സമ്മേളനം  2020ല്‍  കേന്ദ്ര കൃഷി മന്ത്രി അധ്യക്ഷത വഹിച്ചു: ഖാരിഫ് വിളകള്‍ ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും പ്രയത്‌നിക്കണം എന്നും കൃഷിക്കാരുടെ വരുമാനം ഇരട്ടിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ദൗത്യമാതൃകയില്‍ പ്രാവര്‍ത്തികമാക്കണം എന്നും കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംങ് തോമര്‍ പറഞ്ഞു.  ഖാരിഫ് വിള  ദേശീയ സമ്മേളം 2020 ദേശീയ സമ്മേളനത്തെ വീഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത മന്ത്രി, സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന തടസങ്ങള്‍ എല്ലാം കേന്ദ്ര ഗവണ്‍മെന്റ് നീക്കുമെന്ന് ഉറപ്പു നല്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615087

ലോക്ക് ഡൗണിൽ വിദ്യാർത്ഥികളുടെ സുരക്ഷയും അക്കാദമിക ക്ഷേമവും ഉറപ്പാക്കണമെന്ന് എഐസിടിഇ: കോവിഡ് -19 പകർച്ച വ്യാധിയുടെ വ്യാപനത്തെ തുടർന്ന്‌ 2020 മെയ് 3 വരെ രാജ്യത്ത്‌ ലോക്‌ഡൗൺ നടപ്പാക്കിയിരിക്കുകയാണ്‌.  ഇക്കാലയളവിൽ വിദ്യാർത്ഥികളുടെ അഭിരുചി സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം എഐസിടിഇ (AICTE) യോട്‌ നിർദേശിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1615119


നാം ഈ വൈറസിനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും-ഡോ. ഹര്‍ഷ് വര്‍ദ്ധന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1614833


2020 മാര്‍ച്ച് വേതന മാസത്തിലെ ഇലക്ട്രോണിക് ചെല്ലാന്‍ കം റിട്ടേണ്‍(ഇസിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 15 വരെ നീട്ടി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614747

 

കോവിഡ് 19 പ്രതിരോധത്തിനുള്ള കന്റോണ്‍മെന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങ് അവലോകനം ചെയ്തു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615018


ലോക്ഡൗണ്‍ സമയത്ത് കൃഷി, അനുബന്ധ മേഖലകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി, കര്‍ഷക ക്ഷേമ, സഹകരണ വകുപ്പിന്റെ പദ്ധതികളെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614807


കോവിഡ്19 കര്‍ഷകര്‍ക്ക് വളലഭ്യത ഉറപ്പാക്കുന്നതിന് രാസവളങ്ങളുടെ ഉത്പാദനവും ചരക്ക് നീക്കവും ലഭ്യതയും സൂക്ഷ്മമായി നിരീക്ഷിച്ച് രാസവള വകുപ്പ് 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614989

 

കേന്ദ്ര കൃഷി സഹമന്ത്രി ശ്രീ കൈലാഷ് ചൗധരി പുസ ഡീകണ്ടാമിനേഷന്‍ ആന്‍ഡ് സാനിറ്റൈസിങ്ങ് ടണല്‍ ഉദ്ഘാടനം ചെയ്തു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615005


കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രാദേശിക അടിസ്ഥാനത്തിലുള്ള വൈദഗ്ധ്യങ്ങളെയും തീരുമാനങ്ങളെയും സഹായിക്കുന്നതിന് സംയോജിത ജിയോസ്‌പേഷ്യല്‍ പ്ലാറ്റ്‌ഫോം  
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614808

 

ഡിആര്‍ഡിഒ പിപിഇ പരിശോധന സൗകര്യം ഗ്വാളിയോര്‍ ഡിആര്‍ഡിഇയില്‍ നിന്ന് ഐഎന്‍എംഎഎസ് ഡല്‍ഹിയിലേക്ക് മാറ്റി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615019

 

കേന്ദ്ര ടൂറിസം മന്ത്രാലയം ദേഖോ അപ്‌നാ ദേശ് വെബിനാര്‍ പരമ്പരയിലെ രണ്ടാമത് വെബിനാര്‍ സംഘടിപ്പിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1615015

കോവിഡ് 19 രോഗികളെ പരിചരിക്കാന്‍ തങ്ങളുടെ 45 ആശുപത്രികള്‍/ആരോഗ്യ കേന്ദ്രങ്ങള്‍ വിനിയോഗിച്ച് എന്‍ടിപിസി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1614995

 

Fact Check on #Covid19

 

 



(Release ID: 1615158) Visitor Counter : 260