സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
കോവിഡ്: മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
Posted On:
16 APR 2020 4:25PM by PIB Thiruvananthpuram
കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂ ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) ജറിയാട്രിക് മെഡിസിന്‍ എന്നിവ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്.
മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം സെക്രട്ടറി ആര്‍ സുബ്രമണ്യം ആവശ്യപ്പെട്ടു.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കോവിഡ് രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണം. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവ മുഖേനയും ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും ശ്രീ ആര്‍ സുബ്രമണ്യം നിര്‍ദേശിച്ചു. വിശദമായ വിവരങ്ങള്‍ https://static.pib.gov.in/WriteReadData/userfiles/advisory%20-%20Copy%201.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
***
(Release ID: 1615046)
Visitor Counter : 255
Read this release in:
Punjabi
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada