ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
14 APR 2020 5:02PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്തപ്പോള്‍ താഴെ പറയുന്ന ഏഴു കാര്യങ്ങളില്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു:
1. വീടുകളിലെ വയോധികരെ, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക.
2. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിക്കുക. ഗൃഹ നിര്‍മിത മുഖാവരണങ്ങളുടെയും മാസ്‌കുകളുടെയും ഉപയോഗത്തില്‍ വിട്ടുവീഴ്ച വരുത്താതിരിക്കുക.
3. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
4. കൊറോണ അണുബാധ പടരാതിരിക്കാന്‍ സഹായിക്കുന്നതിന് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
5. ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പാവപ്പെട്ട കുടുംബങ്ങളെ നിങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സഹായിക്കുക.
6. നിങ്ങളുടെ ബിസിനസ്സിലോ വ്യവസായത്തിലോ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളോട് അനുകമ്പ കാണിക്കുക. അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്താതെ ഇരിക്കുക.
7. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, പോലീസ് സേന തുടങ്ങിയ നമ്മുടെ രാജ്യത്തിന്റെ കൊറോണ പോരാളികളെ ബഹുമാനിക്കുക.
രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി സഹകരിച്ച് നിരന്തരം കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. 1,06,719 ഐസൊലേഷന്‍ കിടക്കകളും 12,024 ഐസിയു കിടക്കകളും ഉള്ള 602 പ്രത്യേക കോവിഡ് 19 ആശുപത്രികള്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
ജനസാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ കോവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസില്‍ നിന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുവായി ഉപയോഗിക്കുന്ന ശുചിമുറികള്‍, കുളിക്കാനോ നനയ്ക്കാനോ ഉള്ള പൊതു സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശുചിത്വ പരിപാലനത്തിനുള്ള പരിഹാരങ്ങളും നടപടികളും കൈക്കൊള്ളുക എന്നതിലാണ് ഈ നിര്‍ദേശങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
രാജ്യത്ത് ഇന്നലെ മുതല്‍ 1211 പുതിയ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു. 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായ 1036 പേര്‍ ആശുപത്രി വിട്ടു.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1614395)
Visitor Counter : 657
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada