ധനകാര്യ മന്ത്രാലയം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ; ഇതുവരെയുള്ള പുരോഗതി

Posted On: 13 APR 2020 4:11PM by PIB Thiruvananthpuram


ന്യൂഡൽഹി , ഏപ്രിൽ 13 , 2020


സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അവശ്യവസ്തുക്കൾ ഉറപ്പാക്കുന്നതിനും, കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ മൂലം അവർക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുമായി, ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, കഴിഞ്ഞമാസം 26 നു പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് (PMGKP) പ്രഖ്യാപിച്ചിരുന്നു. 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് ലോക് ഡൗൺ കാലയളവിൽ സമൂഹത്തിലെ ദുര്ബലജനവിഭാഗങ്ങളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്.

പാക്കേജിന്റെ ഭാഗമായി രാജ്യത്തെ, സ്ത്രീകൾക്കും, പാവപ്പെട്ട വയോജനങ്ങൾക്കും, കൃഷിക്കാർക്കും സൗജന്യ ഭക്ഷ്യ ധാന്യങ്ങളും, ധനസഹായവും സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. പദ്ധതിയുടെ ദ്രുതഗതിയിലുള്ള നടപ്പാക്കൽ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വിലയിരുത്തി വരികെയാണ്.

ഇന്നുവരെ, രാജ്യത്തെ 32.32 കോടി ഗുണഭോക്താക്കൾക്ക്, പാക്കേജിന് കീഴിലുള്ള ധനസഹായം നൽകി. 29,352 കോടി രൂപയാണ് ഇതുവരെ ഇവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നിക്ഷേപിച്ചത്.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന

മാസത്തെ വിഹിതമായ 40 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളിൽ നിന്ന്, 31 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, ഇതുവരെ 20.11 ലക്ഷം മെട്രിക് ടൺ കൈപ്പറ്റിക്കഴിഞ്ഞു.
ഏപ്രിൽ മാസത്തെ വിഹിതമായി രാജ്യത്തെ 16 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2.65 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ 1.19 കോടി റേഷൻ കാർഡുകൾക്ക് കീഴിൽ വിതരണം ചെയ്യുകയുണ്ടായി. 5.29 കോടി ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 3985 മെട്രിക് ടൺ പയറുവർഗങ്ങളും വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അയച്ചിട്ടുണ്ട്.

പ്രധാൻമന്ത്രി ഉജ്വല യോജന (PMUY ) ഗുണഭോക്താക്കൾക്കായി സൗജന്യ പാചകവാതക സിലണ്ടറുകൾ

PMUY യ്ക്ക് കീഴിൽ, 1.39 കോടി സിലണ്ടറുകൾക്കാണ് ഇതുവരെ ബുക്കിംഗ് ലഭിച്ചിട്ടുള്ളത്. ഇതിൽ 97.8 ലക്ഷം PMUY സൗജന്യ സിലണ്ടറുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു.

എപ്ലോയ്മെമെന്റ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങളെ, അവരുടെ മൂന്നുമാസത്തെ വേതനമോ, അല്ലെങ്കിൽ അക്കൗണ്ടിൽ ഉള്ളതിന്റെ 75 ശതമാനം തുകയോ പിൻവലിക്കാൻ അനുവദിച്ചു. ഇതിൽ ഏതാണോ കുറവ്, അതാണ് പിൻവലിക്കാൻ സാധിക്കുക . തുക തിരികെ അടയ്ക്കേണ്ടതില്ല

രാജ്യത്തെ 2.1 ലക്ഷം അംഗങ്ങളാണ് ഇളവ് പ്രയോജനപ്പെടുത്തിയത്. ഓൺലൈൻ ഇടപാടിലൂടെ, ഇതുവരെ 510 കോടി രൂപയാണ് ഇത്തരത്തിൽ പിൻവലിക്കപ്പെട്ടത്.

നിധിയിലേക്ക് നൽകേണ്ട തുക അടുത്ത മൂന്നുമാസത്തേയ്ക്ക് സർക്കാർ നൽകും. പ്രതിമാസം പതിനയ്യായിരം രൂപയിൽ താഴെ വേതനം കൈപ്പറ്റുന്ന നൂറു തൊഴിലാളികളിൽ താഴെ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം. വേതനത്തിന്റെ 24 ശതമാനമാണ് നിധിയിലേക്ക് പ്രതിമാസം അടക്കുക

ഇതിനു കീഴിൽ, ഏപ്രിൽ മാസത്തേയ്ക്കായി EPFO യിലേക്ക് 1000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. 78.74 ലക്ഷം ഗുണഭോക്താക്കളെയും, ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം നടപ്പിൽ വരുത്താനുള്ള ഒരു പദ്ധതിക്കും അന്തിമരൂപമായി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും, അതിനുള്ള വിശദീകരണങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

MNREGA

മാസം ഒന്നുമുതൽ വർധിപ്പിച്ച നിരക്കുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തിൽ 19.56 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. വേതനത്തിലടക്കം നിലവിലുള്ള കുടിശ്ശികകൾ തീർക്കാനായി, സംസ്ഥാനങ്ങൾക്ക് 7100 കോടി രൂപ അനുവദിച്ചു.


 

രാജ്യത്തെ സർക്കാർ ആശുപത്രികളിലെയും, ആരോഗ്യപാലന കേന്ദ്രങ്ങളിലെയും ആരോഗ്യപ്രവർത്തകർക്കായി ഇൻഷുറൻസ് പദ്ധതി

ന്യൂ ഇന്ത്യ അസ്ഷുറൻസ് കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. രാജ്യത്തെ 22.12 ലക്ഷം ആരോഗ്യപ്രവർത്തകർക്ക് ഇതിന്റെ പരിരക്ഷ ലഭിക്കും.

കർഷകർക്കുള്ള സംരക്ഷണങ്ങൾ

മൊത്തം തുകയിൽ, 14,946 കോടി രൂപ PM-KISAN പദ്ധതിയുടെ ആദ്യ ഗഡുവിനായി വകയിരുത്തി. പദ്ധതിയുടെ 8 കോടി ഗുണഭോക്താക്കളിൽ, 7.47 കോടി പേർക്ക് 2000 രൂപ വീതം അക്കൗണ്ടുകളിൽ ലഭിച്ചു.

PMJDY വനിതാ അക്കൗണ്ട് ഉടമകൾക്കുള്ള സഹായം

രാജ്യത്തെ വലിയൊരു വിഭാഗം കുടുംബങ്ങൾക്കും നേതൃത്വം നൽകുന്നത് സ്ത്രീകളാണ്എന്ന വസ്തുത പരിഗണിച്ച്, ജൻ ധൻ അക്കൗണ്ട് ഉടമകളായ 19.86 കോടി സ്ത്രീകൾക്ക്, 500 രൂപ വീതം അക്കൗണ്ടുകളിൽ നൽകുകയുണ്ടായി. ഇന്നുവരെ, 9,930 കോടി രൂപയാണ് ഇത്തരത്തിൽ നൽകിയത്.

വയോജനങ്ങൾ, വിധവകൾ, ദിവ്യംഗർ എന്നിവർക്കുള്ള സഹായം

ദേശീയ സാമൂഹിക സഹായ പദ്ധതി (NSAP) യിൻ കീഴിൽ, ഇതുവരെ 1400 കോടി രൂപയാണ് ഇവർക്കായി വിതരണം ചെയ്തത്. 2.82 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ആദ്യ ഗഡുവായി അഞ്ഞൂറ് രൂപ വീതം ഓരോ ഗുണഭോക്താവിനും ലഭിച്ചുകഴിഞ്ഞു. ഇതിന്റെ രണ്ടാം ഗഡുവായ അഞ്ഞൂറ് രൂപ അടുത്തമാസം നൽകുന്നതാണ്.

രാജ്യത്തെ നിർമ്മാണ തൊഴിലാളികൾക്കുള്ള സഹായം

സംസ്ഥാനങ്ങളുടെ, കെട്ടിടനിർമ്മാണ തൊഴിലാളി നിധിയിൽ നിന്നും, ഇതുവരെ 2.17 കോടി നിർമ്മാണത്തൊഴിലാളികൾക്ക് ധനസഹായം ലഭിച്ചുകഴിഞ്ഞു. 3,071 കോടി രൂപയാണ് ഗുണഭോക്താക്കൾക്കായി നൽകിയത്.



(Release ID: 1614040) Visitor Counter : 348