ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
12 APR 2020 6:38PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കോവിഡ് 19 പരിശോധനയ്ക്കുള്ള കാര്യശേഷി ദ്രുതഗതിയില്‍ വര്‍ദ്ധിപ്പിക്കുന്നതിന്, വിവിധ ഉന്നത സ്ഥാപനങ്ങളെ തുല്യമായി ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളേജുകളുടെ മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിക്കുമെന്നും അതത് സംസ്ഥാനങ്ങളില്‍ കോവിഡ് 19 പരിശോധനാ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയില്‍ എത്തി വേണം പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ മുതല്‍ കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 909 എണ്ണത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. 716 പേര്‍ സുഖം പ്രാപിക്കുകയോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ആകെ 273 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് 19 നായുള്ള പ്രത്യേക ആശുപത്രികള്‍, ഐസൊലേഷന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സാ സൗകര്യങ്ങളുടെ കാര്യശേഷി ഉയര്‍ത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 12.04.2020 ലെ കണക്ക് അനുസരിച്ച് 8536 രോഗികള്‍ക്ക് ആവശ്യമായ കിടക്കകളുടെ എണ്ണം ഏറെക്കുറെ 1671 ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ( വിവിധ ലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ 20 ശതമാനം). നിലവില്‍ ് 1,05,980 കിടക്കകളാണ് രാജ്യമെമ്പാടും ഉള്ള 601 പ്രത്യേക കോവിഡ് 19 ആശുപത്രികളില്‍ ലഭ്യമായിട്ടുള്ളത്. കോവിഡ് 19 പ്രത്യേക ആശുപത്രികളിലെ ഐസൊലേഷന്‍ കിടക്കകളുടെ എണ്ണം ഇനിയും കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
കോവിഡ് 19 രോഗികളുടെ പരിചരണത്തിനായി പ്രത്യേക ആശുപത്രികള്‍ രാജ്യത്ത് ഉടനീളം അധികമായി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യ മേഖലയിലെ വിവിധ ആശുപത്രികള്‍, പൊതു മേഖലാ യൂണിറ്റുകള്‍, പട്ടാള ആശുപത്രികള്‍, ഇന്ത്യന്‍ റെയില്‍വെ എന്നിവയും ഈ ശ്രമങ്ങളില്‍ ഭാഗമാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ് പ്രത്യേക ടെന്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
തയ്യാറെടുപ്പുകളുടെ ഭാഗമായി, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനങ്ങളായ എയിംസ്, നിംഹാന്‍സ് എന്നിവയിലൂടെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കു പരിശീലനം നല്‍കുന്ന കാര്യവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. വെന്റിലേറ്റര്‍ പരിപാലനം, ചികിത്സ, അണുബാധ ഏല്‍ക്കുന്നത് നിയന്ത്രിക്കല്‍, ബയോ മെഡിക്കല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, സാംക്രമിക രോഗശാസ്ത്രം എന്നിവയ്ക്കായുള്ള ഓണ്‍ലൈന്‍ പരിശീലന മൊഡ്യൂളുകളും വെബിനാറുകളും ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനായി മോക്ക് ഡ്രില്ലുകളും തയ്യാറാക്കിയിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1613741)
Visitor Counter : 159
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada