പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും ബഹ്‌റൈന്‍ രാജാവും ടെലിഫോണില്‍ ചര്‍ച്ച നടത്തി

प्रविष्टि तिथि: 06 APR 2020 8:34PM by PIB Thiruvananthpuram


ബഹുമാനപ്പെട്ട ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അലി ഖലീഫയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ്-19 സൃഷ്ടിക്കുന്ന ആരോഗ്യ പ്രതസന്ധിയെ കുറിച്ചും വിതരണ ശൃംഖലയിലും ധനകാര്യ വിപണിയിലും ഉള്‍പ്പെടെ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. 


ആരോഗ്യ പ്രതിസന്ധി നിലനില്‍ക്കുന്ന വേളയില്‍ ബഹ്‌റൈനിലുള്ളതും അംഗബലമേറിയതുമായ ഇന്ത്യക്കാരുടെ ക്ഷേമത്തിനു പ്രത്യേക താല്‍പര്യം നല്‍കുമെന്നു പ്രധാനമന്ത്രിക്കു രാജാവ് ഉറപ്പു നല്‍കി. ഇന്ത്യന്‍ വംശജരോടു ബഹ്‌റൈന്‍ അധികൃതര്‍ എന്നും കാണിച്ചുപോന്നിട്ടുള്ള കരുതലിനും സ്‌നേഹത്തിനും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. 


ഉദ്യോഗസ്ഥര്‍ സദാ ബന്ധം പുലര്‍ത്തുമെന്നും കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പരസ്പരം പരമാവധി സഹായിക്കുമെന്നും ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. 
വ്യാപ്തിയേറിയ അയല്‍ബന്ധത്തില്‍ ബഹ്‌റൈന് ഇന്ത്യ വലിയ വില കല്‍പ്പിക്കുന്നു എന്നു രാജാവിനോടു പ്രധാനമന്ത്രി വ്യക്തമാക്കി. താന്‍ കഴിഞ്ഞ വര്‍ഷം താന്‍ നടത്തിയ ബഹ്‌റൈന്‍ സന്ദര്‍നത്തെ കുറിച്ച് അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. 

***


(रिलीज़ आईडी: 1611861) आगंतुक पटल : 254
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada