കാബിനറ്റ് സെക്രട്ടേറിയറ്റ്
എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായും ഡി.ജി.പിമാരുമായും കാബിനറ്റ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തി
Posted On:
01 APR 2020 3:14PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2020 ഏപ്രില്‍ 1
എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമായി ഇന്ന് കാബിനറ്റ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തി
-തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവരുടെ കോൺടാക്ട് ട്രേസിങ്ങ് അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
-തബ്‌ലീഗ് ജമാ-അത്തില്‍ പങ്കെടുത്ത വിദേശികള വിസാ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസാ വ്യവസ്ഥകള്‍ ലംഘിച്ച വിദേശികള്‍ക്കും സംഘടനകള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.
-അടുത്ത ആഴ്ചക്കകം പ്രധാനമന്ത്രി ഗരീബ് കല്യാന്‍ യോജന നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കള്‍ക്ക് വലിയതോതില്‍ പണം കൈമാറുന്നത് ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കികൊണ്ടുവേണം ഇത് സംഘടിപ്പിക്കാന്‍.
-രാജ്യത്താകമാനം അടച്ചിടല്‍ കാര്യക്ഷമമായി നടപ്പാക്കിയെന്ന് വിലയിരുത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് സംസ്ഥാനത്തിനകത്ത് ചരക്കുനിക്കം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
-അവശ്യവസ്തുക്കളുടെ ഉല്‍പ്പാദനം ഉറപ്പാക്കണം. അത്തരം ചരക്കുകളുടെ വിതരണ ശൃംഖല പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
(Release ID: 1609915)
Visitor Counter : 196
Read this release in:
English
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada