രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ മന്ത്രാലയ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം പി.എം-കെയേര്‍സ് ഫണ്ടിലേക്ക് സംഭാവനചെയ്യും; 500 കോടി രൂപയുടെ സംഭാവന പ്രതീക്ഷിക്കുന്നു
പോസ്റ്റഡ് ഓണ്‍:
29 MAR 2020 3:05PM by PIB Thiruvananthpuram
കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിനുള്ള പി.എംം-കെയേഴ്‌സ് ഫണ്ടിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനചെയ്യാനുള്ള പ്രതിരോധ മന്ത്രാലയം ജീവനക്കാരുടെ നിര്‍ദ്ദേശത്തിന് പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി. കരസേന, നാവികസേന, വ്യോമസേന, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ മറ്റുള്ളവ എല്ലാം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിന്ന് സംയുക്തമായി 500 കോടി രൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭാവന നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് സ്വ്േച്ഛപ്രകാരം തീരുമാനമെടുക്കാം, ആരെങ്കിലും ഇതില്‍ നിന്നും പിന്മാറണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ ഒഴിവാക്കും
***
( റിലീസ് ഐ.ഡി: 1609032)
സന്ദര്‍ശക കൗണ്ടര്‍ : 200
ഈ റിലീസ് വായിക്കുക:
English
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada