പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19 അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
Posted On:
18 MAR 2020 10:38PM by PIB Thiruvananthpuram
കോവിഡ്-19നെ നേരിടാന്‍ നടന്നുവരുന്ന ശ്രമങ്ങള്‍ വിലയിരുത്തുന്നതിനായി നടന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ തയ്യാറെടുപ്പു കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടും.
കോവിഡ്-19 എന്ന പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായുള്ള വഴി കണ്ടെത്തുന്നതിനായി വ്യക്തികളുമായും പ്രാദേശിക സമൂഹങ്ങളുമായും സംഘടനകളുമായും സജീവ ചര്‍ച്ചകള്‍ നടത്തണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്തതായി കൈക്കൊള്ളേണ്ട നടപടി സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ ഉദ്യോഗസ്ഥരോടും സാങ്കേതിക വിദഗ്ധരോടും അദ്ദേഹം ആഹ്വാനംചെയ്തു.
സംസ്ഥാന ഗവണ്‍മെന്റുകള്‍, വൈദ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, സൈനിക-അര്‍ധസൈനിക സേനകള്‍, വ്യോമഗതാഗത രംഗത്തുള്ളവര്‍, മുനിസിപ്പല്‍ ജീവനക്കാര്‍ തുടങ്ങി കോവിഡ്-19നെ പ്രതിരോധിക്കാന്‍ രംഗത്തുള്ള വിഭാഗങ്ങളോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു.
കോവിഡ്-19 സംബന്ധിച്ച പ്രശ്‌നങ്ങളും രോഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും സംബന്ധിച്ചു വിശദമാക്കിക്കൊണ്ട് പ്രധാനമന്ത്രി 2020 മാര്‍ച്ച് 19നു രാത്രി എട്ടു മണിക്കു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
***
(Release ID: 1608291)
Visitor Counter : 192
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada