പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാളെ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ അഭ്യര്‍ഥന

നിസ്വാര്‍ഥ സേവനം അനുഷ്ഠിക്കുന്നവര്‍ക്കു നാളെ വൈകിട്ട് അഞ്ചിനു നന്ദി അറിയിക്കാന്‍ അഭ്യര്‍ഥന

Posted On: 21 MAR 2020 6:37PM by PIB Thiruvananthpuram
വൈറസ് പടരുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നാളെ, മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ജനത കര്‍ഫ്യൂ ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന വീണ്ടും ഓര്‍മിപ്പിക്കപ്പെടുന്നു.

ഈ പരീക്ഷണ നാളുകളില്‍ നിസ്വാര്‍ഥമായി രാജ്യത്തിനു സേവനം അര്‍പ്പിച്ചവരുടെ ശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനായി നാളെ വൈകിട്ട് അഞ്ചിനു വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് അഞ്ചു മിനുട്ട് കൈകൊട്ടുകയോ മണിയടിക്കുകയോ വേണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥനയും ഓര്‍മിപ്പിക്കപ്പെടുന്നു.


(Release ID: 1607547) Visitor Counter : 173