ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തുടനീളമുള്ള മൺസൂൺ സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജീവമായി നിരീക്ഷിക്കുന്നു

प्रविष्टि तिथि: 23 JUL 2026 6:08PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള മൺസൂൺ സാഹചര്യം ആഭ്യന്തര മന്ത്രാലയം സജീവമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും, കനത്ത മഴ മൂലമുണ്ടാകുന്ന വെല്ലുവിളികൾ നേരിടുന്നതിന് ദുരിതബാധിത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും ആഭ്യന്തര മന്ത്രാലയം നൽകിവരുന്നു.

2026 ജൂലൈ മാസത്തിൽ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ, ജമ്മു-കശ്മീർ ഉൾപ്പെടെ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി.

സംസ്ഥാന-ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകുന്നതിന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇൻ്റഗ്രേറ്റഡ് കൺട്രോൾ റൂം (ICR-ER), കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD), കേന്ദ്ര ജല കമ്മീഷൻ (CWC), ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര ഏജൻസികളുമായി ചേർന്ന് ശക്തമായ ഏകോപനത്തോടെ പ്രവർത്തിക്കുന്നു. സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ എന്നിവയ്ക്ക് നേരത്തെതന്നെ   മുന്നറിയിപ്പുകൾ കൈമാറുന്നതിന് പുറമേ, കൺട്രോൾ റൂം 24 മണിക്കൂറും രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു.

ദുരിതബാധിത പ്രദേശങ്ങളിൽ മനുഷ്യജീവനുകൾ രക്ഷിക്കുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദേശീയ ദുരന്ത പ്രതികരണ സേന (NDRF), സംസ്ഥാന ഗവണ്‍മെൻ്റ്  ഏജൻസികൾ, സംസ്ഥാന പോലീസ്, എസ്.ഡി.ആർ.എഫ് എന്നിവയുമായി ചേർന്ന് അശ്രാന്തം പരിശ്രമിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണ സമയം കുറയ്ക്കുന്നതിനായി ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ്.  സംഘങ്ങളെ മുൻകൂട്ടി വിന്യസിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ദുരിതം ബാധിച്ച വിവിധ സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായി 52 പേരെ എൻ.ഡി.ആർ.എഫ്. സംഘം രക്ഷപ്പെടുത്തുകയും 2206 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച്, ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തുന്നതിനും, രക്ഷാപ്രവർത്തന ഏജൻസികൾക്ക് സൈനിക സേവനവും സാമഗ്രികളും എത്തിക്കുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുമായി പ്രതിരോധ മന്ത്രാലയവും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം കാലവർഷത്തിനു മുന്നോടിയായുള്ള പ്രളയം, ഉഷ്ണതരംഗങ്ങൾ എന്നിവ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി 2026 മേയ് 10-ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നിരുന്നു. ഇതിൻ്റെ തുടർച്ചയായി, ജമ്മു കശ്മീരിലെ കനത്ത മഴ, മേഘവിസ്ഫോടനം, പ്രളയം, മണ്ണിടിച്ചിൽ എന്നിവ നേരിടുന്നതിനുള്ള സമഗ്ര മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി 2026 ജൂൺ 3-ന് ആഭ്യന്തര മന്ത്രാലയം മറ്റൊരു യോഗവും വിളിച്ചുചേർത്തു. കൂടാതെ, ചാർ ധാം യാത്രാ പാതയിലെ തയ്യാറെടുപ്പുകളും ആഭ്യന്തര മന്ത്രാലയം തുടർച്ചയായി അവലോകനം ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ നിർദ്ദേശപ്രകാരം, നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും എൻ.ഡി.ആർ.എഫിൽ നിന്ന് ഈ സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി അന്തർ-മന്ത്രാലയ കേന്ദ്ര സംഘങ്ങൾ 2026 ജൂലൈ 7 മുതൽ 10 വരെ അരുണാചൽ പ്രദേശിലെയും അസമിലെയും ദുരിതബാധിത പ്രദേശങ്ങൾ ഇതിനകം സന്ദർശിച്ചിട്ടുണ്ട്. തുടർച്ചയായ മഴയും പ്രളയവും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി മറ്റൊരു അന്തർ-മന്ത്രാലയ കേന്ദ്ര സംഘം കൂടി 2026 ജൂലൈ 25 മുതൽ അസമിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

സമീപകാലത്തുണ്ടായ കനത്ത മഴ ചില സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, രാജ്യത്ത് നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന 30 ശതമാനത്തോളം മഴക്കുറവ് ഏകദേശം 15 ശതമാനമായി കുറയ്ക്കാൻ ഇത് സഹായിച്ചു.

*****


(रिलीज़ आईडी: 2288666) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Khasi , English , हिन्दी , Marathi , Bengali , Gujarati , Odia , Tamil , Kannada