പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 JUN 2026 8:27AM by PIB Thiruvananthpuram
തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
തെലങ്കാനയിലെ ജനങ്ങൾ നൂതനാശയ ചിന്താഗതിക്കും സംരംഭകത്വ മികവിനും പേരുകേട്ടവരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും സംസ്ഥാനത്തിന്റെ മഹത്തായ സംസ്കാരത്തെയും ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും ചരിത്രത്തെയും എടുത്തുപറയുകയും ചെയ്തു. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ തെലങ്കാനയുടെ വളർച്ചാ പ്രയാണത്തെ പിന്തുണയ്ക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിബദ്ധത ശ്രീ മോദി ഉയർത്തിപ്പിടിക്കുകയും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനും വിജയത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിന്റെ സവിശേഷ വേളയിൽ തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ. തെലങ്കാനയിലെ ജനങ്ങൾ നൂതനാശയ ചിന്താഗതിക്കും സംരംഭകത്വ മികവിനും പേരുകേട്ടവരാണ്. സംസ്ഥാനം അതിന്റെ മഹത്തായ സംസ്കാരത്തിനും ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും ചരിത്രത്തിനും പ്രശസ്തമാണ്. വികസിത ഭാരതം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ തെലങ്കാനയുടെ വളർച്ചാ പ്രയാണത്തെ പിന്തുണയ്ക്കാൻ കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ നല്ല ആരോഗ്യത്തിനും വിജയത്തിനുമായി പ്രാർത്ഥിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2267760)
സന്ദര്‍ശക കൗണ്ടര്‍ : 12