ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സാമൂഹ്യ സുരക്ഷാ കവചത്തിൻ്റെ 11 വർഷങ്ങൾ പൂർത്തിയാക്കി മൂന്ന് ജനസുരക്ഷാ പദ്ധതികൾ

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY)

പോസ്റ്റഡ് ഓണ്‍: 09 MAY 2026 9:07AM by PIB Thiruvananthpuram

സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമടക്കം എല്ലാവര്‍ക്കും താങ്ങാവുന്ന ചെലവില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് 2015 മെയ് 9-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ജനസുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും അടൽ പെൻഷൻ യോജനയും വിഭാവനം ചെയ്തിരിക്കുന്നത്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ പ്രതിരോധിക്കുന്നതില്‍ പൗരന്മാർക്ക് സംരക്ഷണം നൽകി ഇൻഷുറൻസ്, പെൻഷൻ മേഖലകൾ വിപുലീകരിക്കാനും ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഈ മുൻനിര പദ്ധതികൾ ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയില്‍ 27 കോടിയിലേറെ പേരും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയില്‍ 58 കോടിയിലധികം പേരും അടല്‍ പെന്‍ഷന്‍ യോജനയില്‍ 9 കോടിയിലേറെ പേരും ഇതിനകം ചേർന്നതായി ജനസുരക്ഷാ പദ്ധതികളുടെ 11-ാം വാർഷികവുമായി ബന്ധപ്പെട്ട കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമൻ പറഞ്ഞു. 

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന വഴി 10.7 ലക്ഷത്തിലധികം കുടുംബങ്ങൾക്കായി 21,500 കോടിയിലേറെ രൂപയുടെ ഇന്‍ഷുറന്‍സ് തുക നല്‍കിയതായി ധനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരം 1.84 ലക്ഷത്തിലധികം കുടുംബങ്ങൾക്കായി ഏകദേശം 3,660 കോടി രൂപയുടെ തുകയാണ് വിതരണം ചെയ്തതെന്നും അവർ അറിയിച്ചു.  

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന എന്നീ മൂന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പതിനൊന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതികൾ എങ്ങനെയാണ് ജനങ്ങൾക്ക് താങ്ങാവുന്ന ഇൻഷുറൻസും സുരക്ഷയും ലഭ്യമാക്കിയതെന്നും അവയുടെ നേട്ടങ്ങളും പ്രധാന സവിശേഷതകളും പരിശോധിക്കാം. 

1. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

ഏതെങ്കിലും കാരണത്താൽ സംഭവിക്കുന്ന മരണത്തിന് പ്രതിദിനം 2 രൂപയിൽ താഴെ പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന രൂപകല്പന ചെയ്തിരിക്കുന്നത്.

  • പ്രധാന സവിശേഷത: ഒരു വർഷത്തെ പരിരക്ഷയാണ് PMJJBY നൽകുന്നത്. ഇത് ഓരോ വർഷവും പുതുക്കാം. എൽ.ഐ.സി വഴിയോ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ലൈഫ് ഇൻഷുറൻസ് കമ്പനികൾ വഴിയോ പദ്ധതി നടപ്പാക്കുന്നു.  
  • യോഗ്യത: 18 മുതൽ 50 വരെ പ്രായക്കാരായ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുള്ള ഏതൊരാള്‍ക്കും പദ്ധതിയിൽ ചേരാം. ഓട്ടോ-ഡെബിറ്റ് സൗകര്യം പ്രവര്‍ത്തനക്ഷമമാക്കണം. ഒരാൾക്ക് ഒന്നിലേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാനാകൂ.
  • കാലയളവ്: ജൂൺ 1 മുതൽ മെയ് 31 വരെ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇതിനായി നിശ്ചിത ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റ് വഴി തുക ഈടാക്കുന്നതിന് അപേക്ഷകർ സമ്മതപത്രം നൽകേണ്ടതുണ്ട്.
  • പ്രീമിയം: പ്രതിവർഷം 436 രൂപയാണ് പ്രീമിയം. ഇത് അക്കൗണ്ടിൽ നിന്ന് ഒരൊറ്റ ഗഡുവായി ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടും. വൈകി ചേരുന്നവർക്ക് പദ്ധതിയില്‍ ചേരുന്ന മാസം അനുസരിച്ച് ആനുപാതികമായ തുക താഴെ പറയുന്ന രീതിയിൽ അടയ്ക്കാം:

a) ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ: മുഴുവൻ തുകയായ 436 രൂപ.

b) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ: 342 രൂപ.

c) ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ: 228 രൂപ.

d) മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ: 114 രൂപ.

  • ആനുകൂല്യങ്ങൾ: ഗുണഭോക്താവ് മരണപ്പെട്ടാൽ മരണം ഏത് കാരണത്താലാണെങ്കിലും 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കും. പദ്ധതിയിൽ ചേർന്ന് ആദ്യ 30 ദിവസം ലിയൻ പിരീഡ് അഥവാ കാത്തിരിപ്പ് കാലാവധി ആയിരിക്കും.
  • നേട്ടങ്ങൾ: 2026 ഏപ്രിൽ 29 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 27.43 കോടിയിലധികം പേരാണ് PMJJBY-യിൽ ചേര്‍ന്നിരിക്കുന്നത്. 10,75,625 അപേക്ഷകളിലായി 21,512.50 കോടി രൂപ കൈമാറി. പദ്ധതിയില്‍ ചേര്‍ന്നവരില്‍ 12.72 കോടി പേര്‍ സ്ത്രീകളും 8.09 കോടി പേര്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകളുമാണ്.  

യോജന  പ്രകാരം 1.84 ലക്ഷത്തിലധികം കുടുംബങ്ങൾക്കായി ഏകദേശം 3,660 കോടി രൂപയുടെ തുകയാണ് വിതരണം ചെയ്തതെന്നും അവർ അറിയിച്ചു.  

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന,  പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന എന്നീ മൂന്ന് സാമൂഹ്യ സുരക്ഷാ  പദ്ധതികളുടെ പതിനൊന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതികൾ എങ്ങനെയാണ് ജനങ്ങൾക്ക് താങ്ങാവുന്ന ഇൻഷുറൻസും സുരക്ഷയും ലഭ്യമാക്കിയതെന്നും അവയുടെ നേട്ടങ്ങളും പ്രധാന സവിശേഷതകളും പരിശോധിക്കാം. 

1. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

ഏതെങ്കിലും കാരണത്താൽ സംഭവിക്കുന്ന  മരണത്തിന് പ്രതിദിനം 2 രൂപയിൽ താഴെ പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന രൂപകല്പന ചെയ്തിരിക്കുന്നത്.

  • പ്രധാന സവിശേഷത: ഒരു വർഷത്തെ പരിരക്ഷയാണ് PMJJBY  നൽകുന്നത്. ഇത് ഓരോ വർഷവും പുതുക്കാം. എൽ.ഐ.സി വഴിയോ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ലൈഫ് ഇൻഷുറൻസ് കമ്പനികൾ വഴിയോ പദ്ധതി നടപ്പാക്കുന്നു.  

  • യോഗ്യത: 18 മുതൽ 50 വരെ പ്രായക്കാരായ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുള്ള ഏതൊരാള്‍ക്കും പദ്ധതിയിൽ ചേരാം. ഓട്ടോ-ഡെബിറ്റ് സൗകര്യം പ്രവര്‍ത്തനക്ഷമമാക്കണം.  ഒരാൾക്ക് ഒന്നിലേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാനാകൂ.

  • കാലയളവ്: ജൂൺ 1 മുതൽ മെയ് 31 വരെ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇതിനായി നിശ്ചിത ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റ് വഴി തുക ഈടാക്കുന്നതിന് അപേക്ഷകർ സമ്മതപത്രം നൽകേണ്ടതുണ്ട് 

  • പ്രീമിയം: പ്രതിവർഷം 436 രൂപയാണ് പ്രീമിയം. ഇത് അക്കൗണ്ടിൽ നിന്ന് ഒരൊറ്റ ഗഡുവായി ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടും. വൈകി ചേരുന്നവർക്ക് പദ്ധതിയില്‍ ചേരുന്ന മാസം അനുസരിച്ച് ആനുപാതികമായ തുക താഴെ പറയുന്ന രീതിയിൽ അടയ്ക്കാം:

    • ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ: മുഴുവൻ തുകയായ 436 രൂപ.

    • സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ: 342 രൂപ.

    • ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ: 228 രൂപ.

    • മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ: 114 രൂപ.

  • ആനുകൂല്യങ്ങൾ: ഗുണഭോക്താവ് മരണപ്പെട്ടാൽ മരണം ഏത് കാരണത്താലാണെങ്കിലും 2 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കും. പദ്ധതിയിൽ ചേർന്ന് ആദ്യ 30 ദിവസം ലിയൻ പിരീഡ് അഥവാ കാത്തിരിപ്പ് കാലാവധി ആയിരിക്കും.

  • നേട്ടങ്ങൾ: 2026 ഏപ്രിൽ 29 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 27.43 കോടിയിലധികം പേരാണ്  PMJJBY-യിൽ ചേര്‍ന്നിരിക്കുന്നത്.  10,75,625 അപേക്ഷകളിലായി 21,512.50 കോടി രൂപ കൈമാറി.  പദ്ധതിയില്‍ ചേര്‍ന്നവരില്‍ 12.72 കോടി പേര്‍ സ്ത്രീകളും  8.09 കോടി പേര്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകളുമാണ്.  

2. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

അപകടം മൂലമുണ്ടാകുന്ന മരണത്തിനും വൈകല്യത്തിനും  2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന രീതിയിലാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന   വിഭാവനം ചെയ്തിരിക്കുന്നത്. 18 മുതൽ 70  വരെ പ്രായക്കാര്‍ക്ക് പ്രതിമാസം 2 രൂപയിൽ താഴെ മാത്രം വരുന്ന ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഈ സേവനം ലഭ്യമാണ്.

  • പ്രധാന സവിശേഷത: ഒരു വർഷത്തെ പരിരക്ഷയാണ് PMSBY നൽകുന്നത്, ഇത് ഓരോ വർഷവും പുതുക്കാം. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ വഴിയും ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് പൊതു ഇൻഷുറൻസ് കമ്പനികൾ വഴിയും പദ്ധതി നടപ്പാക്കുന്നു.

  • യോഗ്യത: 18 മുതൽ 70 വരെ പ്രായക്കാരായ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുള്ള ഏതൊരാള്‍ക്കും  പദ്ധതിയിൽ ചേരാം. ഇതിനായി ഓട്ടോ-ഡെബിറ്റ്  സൗകര്യം പ്രവര്‍ത്തനക്ഷമമാക്കണം.  ഒന്നിലേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാനാകൂ.

  • കാലയളവ്: ജൂൺ 1 മുതൽ മെയ് 31 വരെ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇതിനായി നിശ്ചിത ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റ് വഴി തുക ഈടാക്കുന്നതിന് അപേക്ഷകർ സമ്മതപത്രം നൽകേണ്ടതുണ്ട് 

  • പ്രീമിയം: പ്രതിവർഷം 20 രൂപയാണ് പ്രീമിയം. ഇത് അക്കൗണ്ട് ഉടമയുടെ സമ്മതപ്രകാരം ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും ഒരൊറ്റ ഗഡുവായി ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടും.

  • ആനുകൂല്യങ്ങൾ: ആനുകൂല്യങ്ങൾ താഴെ  പട്ടികയിൽ വിവരിക്കുന്നു:

ആനുകൂല്യം

ഇൻഷുറൻസ് തുക

a

അപകടം മൂലമുണ്ടാകുന്ന മരണം

2 ലക്ഷം രൂപ

b

രണ്ട് കണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ടപ്പെടുക, അല്ലെങ്കില്‍ രണ്ട് കൈകള്‍ക്കോ കാലുകള്‍ക്കോ സ്വാധീനം നഷ്ടപ്പെടുക, അല്ലെങ്കില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഒരു കൈയ്യിന്റെയോ കാലിന്റെയോ സ്വാധീനം നഷ്ടപ്പെടുകയും ചെയ്യുക

2 ലക്ഷം രൂപ

c

ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു കൈയ്യിന്റെയോ കാലിന്റെയോ സ്വാധീനം നഷ്ടപ്പെടുകയോ ചെയ്യുക

1 ലക്ഷം രൂപ

2. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

അപകടം മൂലമുണ്ടാകുന്ന മരണത്തിനും വൈകല്യത്തിനും 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന രീതിയിലാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വിഭാവനം ചെയ്തിരിക്കുന്നത്. 18 മുതൽ 70 വരെ പ്രായക്കാര്‍ക്ക് പ്രതിമാസം 2 രൂപയിൽ താഴെ മാത്രം വരുന്ന ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഈ സേവനം ലഭ്യമാണ്.

  • പ്രധാന സവിശേഷത: ഒരു വർഷത്തെ പരിരക്ഷയാണ് PMSBY നൽകുന്നത്, ഇത് ഓരോ വർഷവും പുതുക്കാം. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ വഴിയും ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് പൊതു ഇൻഷുറൻസ് കമ്പനികൾ വഴിയും പദ്ധതി നടപ്പാക്കുന്നു.
  • യോഗ്യത: 18 മുതൽ 70 വരെ പ്രായക്കാരായ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടുള്ള ഏതൊരാള്‍ക്കും പദ്ധതിയിൽ ചേരാം. ഇതിനായി ഓട്ടോ-ഡെബിറ്റ് സൗകര്യം പ്രവര്‍ത്തനക്ഷമമാക്കണം. ഒന്നിലേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരാൾക്ക് ഒരു അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാനാകൂ.
  • കാലയളവ്: ജൂൺ 1 മുതൽ മെയ് 31 വരെ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഇതിനായി നിശ്ചിത ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റ് വഴി തുക ഈടാക്കുന്നതിന് അപേക്ഷകർ സമ്മതപത്രം നൽകേണ്ടതുണ്ട് 
  • പ്രീമിയം: പ്രതിവർഷം 20 രൂപയാണ് പ്രീമിയം. ഇത് അക്കൗണ്ട് ഉടമയുടെ സമ്മതപ്രകാരം ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും ഒരൊറ്റ ഗഡുവായി ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടും.
  • ആനുകൂല്യങ്ങൾ: ആനുകൂല്യങ്ങൾ താഴെ പട്ടികയിൽ വിവരിക്കുന്നു:

ആനുകൂല്യം

ഇൻഷുറൻസ് തുക

a) അപകടം മൂലമുണ്ടാകുന്ന മരണം

2 ലക്ഷം രൂപ

b) രണ്ട് കണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ടപ്പെടുക, അല്ലെങ്കില്‍ രണ്ട് കൈകള്‍ക്കോ കാലുകള്‍ക്കോ സ്വാധീനം നഷ്ടപ്പെടുക, അല്ലെങ്കില്‍ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുകയും ഒരു കൈയ്യിൻ്റെയോ കാലിൻ്റെയോ സ്വാധീനം നഷ്ടപ്പെടുകയും ചെയ്യുക

2 ലക്ഷം രൂപ

c) ഒരു കണ്ണിൻ്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു കൈയ്യിൻ്റെയോ കാലിൻ്റെയോ സ്വാധീനം നഷ്ടപ്പെടുകയോ ചെയ്യുക

1 ലക്ഷം രൂപ

  • നേട്ടങ്ങൾ: 2026 ഏപ്രിൽ 29 വരെ ലഭ്യമായ കണക്കനുസരിച്ച് ആകെ 58.09 കോടിയിലധികം പേര്‍ PMSBY-യില്‍ ചേര്‍ന്നിട്ടുണ്ട്. 1,84,662 അപേക്ഷകളിലായി 3,667.52 കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി വിതരണം ചെയ്തു. 27.45 കോടി സ്ത്രീകളും 19.30 കോടി പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകളും പദ്ധതിയിൽ ചേര്‍ന്നിട്ടുണ്ട്.  

3. അടൽ പെൻഷൻ യോജന (APY)

ഇന്ത്യയിലെ പാവപ്പെട്ടവരും പിന്നാക്ക വിഭാഗങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളുമടക്കം എല്ലാ ഇന്ത്യക്കാർക്കും സാർവത്രിക സാമൂഹ്യ സുരക്ഷാ സംവിധാനം ഉറപ്പാക്കാനാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. അസംഘടിത മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകാനും ഭാവി ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിടുന്ന സർക്കാരിൻ്റെ സുപ്രധാന സംരംഭമാണിത്. നാഷണൽ പെൻഷൻ സിസ്റ്റത്തിൻ്റെ അധികാര പരിധിയിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്.

  • യോഗ്യത: ആദായനികുതി നൽകാത്തവരും 18 മുതൽ 40 വരെ പ്രായക്കാരുമായ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പദ്ധതിയിൽ ചേരാം. തിരഞ്ഞെടുക്കുന്ന പെൻഷൻ തുകയ്ക്ക് അനുസൃതമായി വരിസംഖ്യയിൽ മാറ്റമുണ്ടാകും.
  • ആനുകൂല്യങ്ങൾ: വരിക്കാർ പദ്ധതിയിൽ അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ 60 വയസ്സിന് ശേഷം പ്രതിമാസം 1000, 2000, 3000, 4000 അല്ലെങ്കിൽ 5000 രൂപ മിനിമം ഉറപ്പായ പെൻഷൻ തുക ലഭിക്കും.
  • ആനുകൂല്യ വിതരണം: വരിക്കാരന് പ്രതിമാസ പെൻഷൻ തുക ലഭിക്കും. വരിക്കാരൻ്റെ മരണശേഷം പങ്കാളിക്കും പെൻഷൻ ലഭിക്കും. ഇരുവരുടെയും മരണശേഷം വരിക്കാരന് 60 വയസ്സായ സമയത്ത് സമാഹരിച്ച പെൻഷൻ ഫണ്ട് നോമിനിയ്ക്ക് തിരികെ നൽകും. വരിക്കാരന്‍ 60 വയസ്സിന് മുന്‍പ് മരണപ്പെടുന്ന സാഹചര്യത്തിൽ ബാക്കി കാലയളവിലെ വരിസംഖ്യ അടച്ച് പങ്കാളിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാം.  
  • പണമടയ്ക്കുന്ന രീതി: മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ അല്ലെങ്കിൽ ആറു മാസത്തിലൊരിക്കലോ വരിസംഖ്യ അടയ്ക്കാം.
  • പദ്ധതിയിൽ നിന്ന് പിന്മാറുന്നത്: നിബന്ധനകൾക്ക് വിധേയമായി പദ്ധതിയിൽ നിന്ന് സ്വമേധയാ പിന്മാറാം. ഈ സാഹചര്യങ്ങളിൽ സർക്കാരിൻ്റെ വിഹിതവും അതിൻ്റെ പലിശയും കുറച്ച തുക മാത്രമായിരിക്കും തിരികെ ലഭിക്കുക.

പദ്ധതി പുരോഗതി - ആകെ പദ്ധതിയില്‍ ചേര്‍ന്നവരുടെ എണ്ണം ലക്ഷത്തില്‍ 

പദ്ധതിയില്‍ ചേര്‍ന്നവരില്‍ ഏകദേശം 49% സ്ത്രീകളാണ്. 

  • നേട്ടങ്ങൾ: 2026 ഏപ്രിൽ 30 വരെയുള്ള കണക്കനുസരിച്ച് 9.04 കോടിയിലേറെ പേർ പദ്ധതിയിൽ ചേര്‍ന്നിട്ടുണ്ട്.   

( റിലീസ് ഐ.ഡി: 2259330) സന്ദര്‍ശക കൗണ്ടര്‍ : 10