പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ഇറാനിലെയും മേഖലയിലെയും സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പ്രസിഡന്റ് പെസെഷ്കിയാൻ പങ്കുവെച്ചു
എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിര നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഊർജത്തിന്റെയും ചരക്കുകളുടെയും തടസ്സമില്ലാത്ത നീക്കത്തിനുമുള്ള ഇന്ത്യയുടെ മുൻഗണന പ്രധാനമന്ത്രി എടുത്തുപറഞ്ഞു
പോസ്റ്റഡ് ഓണ്‍:
12 MAR 2026 11:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ.മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഇറാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് പെസെഷ്കിയാൻ പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു.
മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിര നിലപാട് ആവർത്തിക്കുകയും ചെയ്തു.
ഇറാൻ ഉൾപ്പെടെയുള്ള മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള ഇന്ത്യയുടെ മുൻഗണനയെക്കുറിച്ചും അതുപോലെ ഊർജത്തിന്റെയും ചരക്കുകളുടെയും തടസ്സമില്ലാത്ത നീക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പരസ്പരം ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
( റിലീസ് ഐ.ഡി: 2239418)
സന്ദര്‍ശക കൗണ്ടര്‍ : 13