പ്രധാനമന്ത്രിയുടെ ഓഫീസ്
ടെൽ അവീവിൽ എത്തിയ പ്രധാനമന്ത്രിയെ ഇസ്രയേൽ പ്രധാനമന്ത്രി സ്വീകരിച്ചു
പോസ്റ്റഡ് ഓണ്‍:
25 FEB 2026 7:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലെത്തി. ടെൽ അവീവ് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പത്നി സാറാ നെതന്യാഹുവും സ്വീകരിച്ചു. അദ്ദേഹത്തിന് ആചാരപരമായ വരവേൽപ്പും നൽകി.
വരവേൽപ്പ് ചടങ്ങിനുശേഷം ഇരുപ്രധാനമന്ത്രിമാരും ഹ്രസ്വമായ കൂടിക്കാഴ്ച നടത്തി. ഹോട്ടലിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും ജൂത-ഇന്ത്യൻ പ്രവാസി പ്രതിനിധികളും, ഉജ്വലവും ആവേശകരവുമായ സ്വീകരണം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തെ പ്രതിനിധാനംചെയ്യുന്ന സാംസ്കാരിക പരിപാടികൾ ഇന്ത്യൻ-ഇസ്രയേലി കലാകാരന്മാർ അവതരിപ്പിച്ചു.
-SK-
( റിലീസ് ഐ.ഡി: 2232880)
സന്ദര്‍ശക കൗണ്ടര്‍ : 5