പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനുവരി 28-ന് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ NCC PM റാലിയെ അഭിസംബോധന ചെയ്യും
റാലിയുടെ പ്രമേയം: ‘രാഷ്ട്ര പ്രഥം - കർത്തവ്യനിഷ്ഠ യുവ’
प्रविष्टि तिथि:
27 JAN 2026 5:47PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 28-ന് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ വാർഷിക NCC PM റാലിയെ അഭിസംബോധന ചെയ്യും.
2026 ജനുവരി 28-ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:30-നാണ് ചടങ്ങ്. രാജ്യത്തെ യുവാക്കൾക്കിടയിലുള്ള കടമ, അച്ചടക്കം, രാഷ്ട്രത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന ‘രാഷ്ട്ര പ്രഥം - കർത്തവ്യനിഷ്ഠ യുവ’ എന്നതാണ് ഈ വർഷത്തെ റാലിയുടെ പ്രമേയം.
ഒരു മാസം നീണ്ട 2026-ലെ NCC റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഉജ്വലമായ സമാപനം കുറിക്കുന്നതാണ് ഈ റാലി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 898 പെൺകുട്ടികൾ ഉൾപ്പെടെ 2,406 NCC കേഡറ്റുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു. കൂടാതെ, 21 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 207 യുവാക്കളും ഉദ്യോഗസ്ഥരും റാലിയിൽ പങ്കെടുക്കും.
ഈ അവസരത്തിൽ NCC കേഡറ്റുകൾ, രാഷ്ട്രീയ രംഗശാല, നാഷണൽ സർവീസ് സ്കീം (NSS) എന്നിവയിലെ അംഗങ്ങൾ ചേർന്ന് അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. രാഷ്ട്രനിർമ്മാണം, സാമൂഹ്യസേവനം, സ്വഭാവ രൂപീകരണം എന്നിവയിൽ യുവാക്കൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന പ്രകടനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
-SK-
(रिलीज़ आईडी: 2219277)
आगंतुक पटल : 3