പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

प्रविष्टि तिथि: 26 JAN 2026 11:12PM by PIB Thiruvananthpuram

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകളും ഭാവുകങ്ങളും നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി അറിയിച്ചു.

ഭൂട്ടാൻ പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

“ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയ്‌ക്കും ഭൂട്ടാൻ ജനതയ്ക്കും നന്ദി. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സവിശേഷമായ സൗഹൃദ ബന്ധവും അതുല്യമായ ബന്ധവും കൂടുതൽ കരുത്തോടെ വളരട്ടെ.

@tsheringtobgay”

ഫ്രഞ്ച് പ്രസിഡന്റ് എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

“ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി. താങ്കളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനും ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവൽക്കരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

@EmmanuelMacron”

സൈപ്രസ് പ്രസിഡന്റിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു;

“പ്രിയപ്പെട്ട പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡിസിന് താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. സൈപ്രസ് ഒരു അടുത്ത സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണ്, നമ്മുടെ സമഗ്ര പങ്കാളിത്തം ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. താങ്കളെ  ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

@Christodulides”

മാലദ്വീപ് പ്രസിഡന്റിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു;

“നന്ദി പ്രസിഡന്റ് മൂയിസ്സു. ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിലെ താങ്കളുടെ ഊഷ്മളമായ ഭാവുകങ്ങൾക്കും ആശംസകൾക്കും അ​ഗാധമായ നന്ദി അറിയിക്കുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഗുണഫലത്തിനായി നാം തുടർന്നും ഒരുമിച്ച് പ്രവർത്തിക്കും. താങ്കൾക്കും നമ്മുടെ മാലദ്വീപ് സുഹൃത്തുക്കൾക്കും സന്തോഷകരമായ ഒരു ഉത്സവകാലം ആശംസിക്കുന്നു. @MMuizzu”

***

SK


(रिलीज़ आईडी: 2218967) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Kannada