പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2026- ലെ പത്മ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 25 JAN 2026 7:16PM by PIB Thiruvananthpuram

രാഷ്ട്രത്തിന് നൽകിയ ശ്രദ്ധേയ സംഭാവനകൾക്ക് എല്ലാ പത്മ പുരസ്കാര ജേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

വിവിധ മേഖലകളിലെ പുരസ്കാര ജേതാക്കളുടെ മികവ്, അർപ്പണമനോഭാവം, സേവനം എന്നിവ സാമൂഹിക ഘടനയെ സമ്പന്നമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുംതലമുറകൾക്ക് നിരന്തരം പ്രചോദനമേകുന്ന പ്രതിബദ്ധതയുടെയും മികവിന്റെയും പ്രതിഫലനമാണ് ഈ ആദരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2026-ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു;

"നമ്മുടെ രാഷ്ട്രത്തിന് നൽകിയ ശ്രദ്ധേയ സംഭാവനകൾക്ക് എല്ലാ പത്മ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. വൈവിധ്യമാർന്ന മേഖലകളിലെ ഇവരുടെ മികവും സമർപ്പണവും സേവനമനോഭാവവും നമ്മുടെ സാമൂഹിക ഘടനയെ കൂടുതൽ സമ്പന്നമാക്കുന്നു. വരും തലമുറകൾക്ക് എന്നും പ്രചോദനമേകുന്ന പ്രതിബദ്ധതയുടെയും മികവിന്റെയും പ്രതിഫലനമാണ് ഈ ബഹുമതി."

***************

-NK-

(रिलीज़ आईडी: 2218604) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Gujarati