പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടിയുടെ അന്തസ്സിനും അവളുടെ അവസരങ്ങൾക്കും ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 24 JAN 2026 7:08PM by PIB Thiruvananthpuram

ഓരോ പെൺകുട്ടിയും അന്തസ്സും അവസരങ്ങളും പ്രതീക്ഷയും നിറഞ്ഞ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവൺമെൻ്റിൻ്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.

ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ചുള്ള ഒരു സന്ദേശത്തിൽ കഴിഞ്ഞ പത്ത് വർഷമായി, രാജ്യത്തെ ഓരോ പെൺകുട്ടിയുടെയും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, ആരോഗ്യ സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിൽ സുസ്ഥിരമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി X-ൽ എഴുതി;

“ദേശീയ ബാലികാ ദിനത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിയും അന്തസ്സും അവസരവും പ്രതീക്ഷയും നിറഞ്ഞ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി പെൺകുട്ടികളുടെ മികച്ച വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. ഓരോ പെൺകുട്ടിക്കും അഭിവൃദ്ധി പ്രാപിക്കാനും ഒരു വികസിത ഭാരതത്തിലേക്ക് ഫലപ്രദമായി സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം ഇത് ഉറപ്പാക്കി.”

 

-NK-

(रिलीज़ आईडी: 2218316) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil , Telugu