ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ദേശീയ ബാലികാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.
ദേശീയ ബാലികാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ എല്ലാവർക്കും ആശംസകൾ നേർന്നു.
प्रविष्टि तिथि:
24 JAN 2026 11:06AM by PIB Thiruvananthpuram
ദേശീയ ബാലികാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായി സമൂഹ മാധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പെൺകുട്ടികൾ നമ്മുടെ ഉത്തരവാദിത്തം മാത്രമല്ല, മറിച്ച് അതുല്യശക്തി കൂടിയാണെന്ന് ദേശീയ ബാലികാ ദിനം പ്രതീകപ്പെടുത്തുന്നു. റാണി ലക്ഷ്മി ഭായ്, റാണി വേലു നാച്ചിയാർ, മുള ഗഭരു, പ്രീതിലത വഡേദാർ എന്നിവരുടെ മഹത്തായ മാതൃകകൾ ഓരോ ഇന്ത്യക്കാരൻ്റേയും ഹൃദയത്തിൽ അഭിമാനവും പ്രചോദനവും നിറയ്ക്കുന്നു. സ്ത്രീകൾ നയിക്കുന്ന വികസനം എന്ന മോദി സർക്കാരിൻ്റെ മന്ത്രം
നാരിശക്തിയെ വികസനത്തിൻ്റെ മുൻനിരയിൽ എത്തിച്ചിരിക്കുകയാണെന്നും ഇന്ന് നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് നേതൃത്വം നല്കുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
***
(रिलीज़ आईडी: 2218058)
आगंतुक पटल : 6