ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

രാജമാതാ ജിജാബായിയുടെ ജന്മവാർഷിക ദിനത്തിൽ ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 12 JAN 2026 11:16AM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് രാജമാതാ ജിജാബായിയുടെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഛത്രപതി ശിവജി മഹാരാജാവിൽ 'ഹിന്ദവി സ്വരാജ്' സ്ഥാപിക്കാനുള്ള ദൃഢനിശ്ചയം ഉണർത്തിയതും, രാഷ്ട്ര സംരക്ഷണമെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചതും ജിജാബായി ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

X പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു: "ബാല്യം മുതൽക്കേ ഛത്രപതി ശിവജി മഹാരാജാവിൽ ധൈര്യം, സ്വാഭിമാനം, സ്വസംസ്‌കാരത്തിന്റെ സംരക്ഷണം എന്നീ മൂല്യങ്ങൾ രാജമാതാ ജിജാബായി പകർന്നുനൽകി. ശിവജി മഹാരാജിൽ ഹിന്ദവി സ്വരാജ് സ്ഥാപിക്കാനുള്ള ദൃഢനിശ്ചയം ഉണർത്തുകയും രാഷ്ട്രത്തെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തിന് പ്രചോദനം നൽകുകയും ചെയ്തു. രാജമാതാ ജിജാബായിയുടെ ജന്മവാർഷിക ദിനത്തിൽ ഞാൻ അവർക്ക് പ്രണാമം അർപ്പിക്കുന്നു."

LPSS


***


(रिलीज़ आईडी: 2213682) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Punjabi , Gujarati , Tamil , Kannada