പ്രധാനമന്ത്രിയുടെ ഓഫീസ്
ജനുവരി 10-11 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്തിലെ സോമനാഥ് സന്ദർശിക്കുകയും സോമനാഥ് സ്വാഭിമാൻ പർവിൽ പങ്കെടുക്കുകയും ചെയ്യും
ശൗര്യ യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കും
വീര്യവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉൾപ്പെടുന്നതാണ് യാത്ര
സോമനാഥ് ക്ഷേത്രത്തിലെ ആദ്യ അധിനിവേശത്തിനുശേഷം 1,000 വർഷത്തെ അചഞ്ചലമായ ഊർജ്ജത്തേയും നാഗരിക തുടർച്ചയേയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടിയാണിത്
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നു
സോമനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും
സോമനാഥ് ക്ഷേത്രത്തിൽ ഓംകാര മന്ത്ര ജപത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
प्रविष्टि तिथि:
09 JAN 2026 12:10PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 10-11 തീയതികളിൽ ഗുജറാത്തിലെ സോമനാഥ് സന്ദർശിക്കുകയും സോമനാഥ് സ്വാഭിമാൻ പർവിൽ പങ്കെടുക്കുകയും ചെയ്യും. ജനുവരി 10 ന് രാത്രി ഏകദേശം 8 മണിക്ക് പ്രധാനമന്ത്രി ഓംകാര മന്ത്ര ജപത്തിൽ പങ്കെടുക്കുകയും തുടർന്ന് സോമനാഥ ക്ഷേത്രത്തിൽ ഡ്രോൺ ഷോ കാണുകയും ചെയ്യും.
ജനുവരി 11 ന് രാവിലെ 9:45ന് പ്രധാനമന്ത്രി സോമനാഥ ക്ഷേത്രത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ യോദ്ധാക്കളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആചാരപരമായ ഘോഷയാത്രയായ ശൗര്യ യാത്രയിൽ പങ്കെടുക്കും. ശൗര്യ യാത്രയിൽ വീരത്വവും ത്യാഗവും പ്രതിഫലിപ്പിക്കുന്ന 108 കുതിരകളുടെ പ്രതീകാത്മക ഘോഷയാത്ര ഉണ്ടായിരിക്കും. തുടർന്ന്, ഏകദേശം 10:15ന് പ്രധാനമന്ത്രി സോമനാഥ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി സോമനാഥിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുകയും സദസിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
2026 ജനുവരി 8 മുതൽ 11 വരെ നടക്കുന്ന സോമനാഥിൽ നടക്കുന്ന സോമനാഥ സ്വാഭിമാൻ പർവ് സംഘടിപ്പിക്കുന്നു. ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ത്യാഗം ചെയ്ത എണ്ണമറ്റ ഇന്ത്യയിലെ പൗരന്മാരെ ഓർമ്മിക്കുന്നതിനായാണ് ഇത് നടത്തുന്നത്.
1026-ൽ മഹ്മൂദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചതിന്റെ 1,000 വർഷങ്ങൾ അടയാളപ്പെടുത്തുന്ന പരിപാടിയാണിത്. നൂറ്റാണ്ടുകളായി നശിപ്പിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നിട്ടും, കൂട്ടായ ദൃഢനിശ്ചയത്തിന്റെയും പുരാതന പ്രതാപത്തിലേക്ക് അതിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെയും ഫലമായി സോമനാഥ ക്ഷേത്രം ഇന്ന് പ്രതിരോധശേഷിയുടെയും വിശ്വാസത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമായി നിലകൊള്ളുന്നു.
സ്വാതന്ത്ര്യാനന്തരം, ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള ശ്രമം സർദാർ പട്ടേൽ ഏറ്റെടുത്തു. 1951-ൽ പുനഃസ്ഥാപിച്ച സോമനാഥ ക്ഷേത്രം അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ ഭക്തർക്കായി ഔദ്യോഗികമായി തുറന്നുകൊടുത്തപ്പോൾ, ഈ പുനരുദ്ധാരണ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്ന് കൈവരിക്കാനായി. 2026-ൽ ഈ ചരിത്രപരമായ പുനഃസ്ഥാപനത്തിന്റെ 75 വർഷം പൂർത്തിയാകുന്നത് സോമനാഥ് സ്വാഭിമാൻ പർവിന് പ്രത്യേക പ്രാധാന്യം നൽകുന്നു.
രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സന്യാസിമാരുടെ പങ്കാളിത്തവും ക്ഷേത്ര പരിസരത്ത് 72 മണിക്കൂർ തുടർച്ചയായ 'ഓംകാര' ജപവും ആഘോഷങ്ങളിൽ ഉണ്ടാകും.
സോമനാഥ് സ്വാഭിമാൻ പർവ്വിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം ഇന്ത്യയുടെ നാഗരികതയുടെ നിലനിൽക്കുന്ന അത്മവീര്യത്തെ അടിവരയിടുകയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
****
SK
(रिलीज़ आईडी: 2212976)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada