പ്രധാനമന്ത്രിയുടെ ഓഫീസ്
റിഫോം എക്സ്പ്രസ് 2025-നെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
30 DEC 2025 1:16PM by PIB Thiruvananthpuram
ഭരണരംഗത്തെ തടസ്സങ്ങൾ ഓരോ ആഴ്ചയും കൃത്യമായി നീക്കം ചെയ്തുകൊണ്ട്, നിശബ്ദവും എന്നാൽ സുസ്ഥിരവുമായ പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുന്ന ഭരണനിർവ്വഹണ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന, റിഫോം എക്സ്പ്രസ് 2025-നെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
രാജ്യം നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ വ്യാപ്തി ചൂണ്ടിക്കാട്ടിക്കൊണ്ട്, തൊഴിൽ നിയമങ്ങൾ, വ്യാപാര കരാറുകൾ മുതൽ ലോജിസ്റ്റിക്സ്, ഊർജ്ജം, വിപണി പരിഷ്കാരങ്ങൾ വരെ നീളുന്ന ഇന്ത്യയുടെ വളർച്ചാ കഥ വിശ്വാസ്യതയിലും സ്ഥിരതയിലും ദീർഘകാല ആത്മവിശ്വാസത്തിലുമാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ശ്രീ മോദി കുറിച്ചു.
കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി 'എക്സ്' ൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:
"കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി 'റീഫോം എക്സ്പ്രസ് 2025'-നെ കുറിച്ച് എഴുതുന്നു. ഭരണപരമായ തടസ്സങ്ങൾ ഓരോ ആഴ്ചയും നീക്കം ചെയ്തുകൊണ്ട് നടത്തിയ നിശബ്ദവും സുസ്ഥിരവുമായ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഇതിൽ പ്രതിപാദിക്കുന്നു. തൊഴിൽ നിയമങ്ങൾ, വ്യാപാര കരാറുകൾ എന്നിവ മുതൽ ലോജിസ്റ്റിക്സ്, ഊർജ്ജം, വിപണി പരിഷ്കാരങ്ങൾ വരെ നീളുന്ന ഇന്ത്യയുടെ വളർച്ചാ കഥ വിശ്വാസ്യത, സ്ഥിരത, ദീർഘകാല ആത്മവിശ്വാസം എന്നിവയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്."
-SK-
(रिलीज़ आईडी: 2209855)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada