ആഭ്യന്തരകാര്യ മന്ത്രാലയം
യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരായ രക്തസാക്ഷികൾക്ക് വിജയ് ദിവസിൽ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു
ഈ വിജയം അനീതിക്കും അടിച്ചമർത്തലിനുമെതിരായ ഒരു കവചമായി വർത്തിച്ചു. ലോകമെമ്പാടും മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള ഒരു ഉജ്ജ്വല മാതൃക സൃഷ്ടിക്കുകയും ഇന്ത്യൻ സായുധ സേനയുടെ അസാമാന്യ സൈനിക വൈഭവവും വീര്യവും ലോകത്തിന് മുന്നിൽ പ്രകടമാക്കുകയും ചെയ്തു.
പോസ്റ്റഡ് ഓണ്‍:
16 DEC 2025 10:29AM by PIB Thiruvananthpuram
യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരായ രക്തസാക്ഷികൾക്ക് കേന്ദ്ര ആഭ്യന്തര, സഹകരണവകുപ്പ് മന്ത്രി ശ്രീ അമിത് ഷാ വിജയ് ദിവസിൽ ആദരാഞ്ജലി അർപ്പിച്ചു
1971 ൽ ഈ ദിവസം, സുരക്ഷാ സേനകൾ അവരുടെ ഉത്തുംഗ ധൈര്യവും സൂക്ഷ്മ തന്ത്രവും ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്തുകയും അവരെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 'എക്സ്', മാധ്യമത്തിൽ കുറിച്ചു. ഈ വിജയം അനീതിക്കും അടിച്ചമർത്തലിനുമെതിരായ ഒരു കവചമായി വർത്തിച്ചുവെന്നും, ലോകമെമ്പാടും മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള ഒരു ഉജ്ജ്വല മാതൃക സൃഷ്ടിച്ചുവെന്നും, ഇന്ത്യൻ സായുധ സേനയുടെ അസാമാന്യ സൈനിക വൈഭവവും വീര്യവും ലോകത്തിനു മുന്നിൽ പ്രകടമാക്കിയെന്നും ശ്രീ ഷാ പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2204482)
സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada